11.6 C
London
Thursday, April 30, 2026

ജില്ലാ പഞ്ചായത്ത്: ലീഗ് സ്ഥാനാര്‍ഥികളെ പ്രഖാപിച്ചു

- Advertisement -spot_img

കല്‍പറ്റ: വയനാട് ജില്ലാ പഞ്ചായത്തിലേക്ക് ജനവിധി തേടുന്ന മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ഒരു സീറ്റിലേക്കുള്ള സ്ഥാനാര്‍ഥിയെ പിന്നീട് പ്രഖ്യാപിക്കും.
സ്ഥാനാര്‍ഥികളും ഡിവിഷനും. ടി. ഹംസ (മേപ്പാടി), സുനില്‍കുമാര്‍. എം (കണിയാമ്പറ്റ), മുഫീദ തസ്‌നി (തരുവണ), സല്‍മ മോയി (വെള്ളമുണ്ട), കമലാ രാമന്‍ (പടിഞ്ഞാറത്തറ). കല്‍പറ്റയില്‍ ചേര്‍ന്ന മുസ്ലിം ലീഗ് ജില്ലാ പാര്‍ലമെന്ററി ബോര്‍ഡാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുറഹ്മാന്‍ കല്ലായി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി.എം ഉമ്മര്‍ മാസ്റ്റര്‍, നജീബ് കാന്തപുരം എം.എല്‍.എ, സംസ്ഥാന സെക്രട്ടറിമാരായ സി. മമ്മൂട്ടി, കെ.എം ഷാജി, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ അഹമ്മദ് ഹാജി, ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് എന്നിവര്‍ സംബന്ധിച്ചു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here