19.6 C
London
Thursday, April 30, 2026

മുള്ളൻകൊല്ലി പഞ്ചായത്തിലെ പെരിക്കല്ലൂർ ടൗൺ രണ്ടാം വാർഡിൽ സ്ഥാനാർത്ഥിക്കായി കടുംപിടുത്തം

- Advertisement -spot_img

മുള്ളൻകൊല്ലി : വിവാദങ്ങൾ കത്തി നിറഞ്ഞ മുള്ളൻകൊല്ലി പഞ്ചായത്തിലെ പെരിക്കല്ലൂർ ടൗൺ രണ്ടാം വാർഡിൽ സ്ഥാനാർത്ഥിക്കായി കടുംപിടുത്തം തുടരുന്നു. 95% കോൺഗ്രസുകാർ ഉള്ള കോൺഗ്രസിന്റെ മാത്രം കുത്തക വാർഡായിരുന്ന മുള്ളൻകൊല്ലി പഞ്ചായത്തിലെ രണ്ടാം വാർഡ് 2020 പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇന്നേവരെ കോൺഗ്രസ് പരാജയപ്പെടാത്ത വാർഡിൽ ജില്ലാ നേതൃത്വത്തിന്റെ ഡിസിസി പ്രസിഡണ്ടായിരുന്ന ഐസി ബാലകൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിൽ ഉള്ള കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം മുള്ളൻകൊല്ലി INTUC മണ്ഡലം പ്രസിഡണ്ട് മത്സരിക്കുകയും ദയനീയമായി പരാജയപ്പെടുകയും ചെയ്തു. അന്ന് വാർഡിലെ ഇരുപതോളം കോൺഗ്രസ് പ്രവർത്തകർ ജോസ് നെല്ലേടത്തിന് സ്ഥാനാർത്ഥിയായി നിർദ്ദേശിക്കണമെന്ന് പറഞ്ഞ് രേഖാമൂലം കോൺഗ്രസ് നേതൃത്വത്തിന് കത്ത് നൽകിയിരുന്നു. എന്നാൽ നേതൃത്വം ഏകപക്ഷീയമായി സീറ്റ് നൽകിയത് കോൺഗ്രസ് പ്രവർത്തകരെ പ്രകോപിപ്പിച്ചിരുന്നു. ഇതേ തുടർന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച ജോസ് നെല്ലേടം വൻ ഭൂരിപക്ഷത്തിൽ വിജയം നേടിയിരുന്നു. പിന്നീട് ഈ മുള്ളൻകൊല്ലി മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടന്ന കോൺഗ്രസിന്റെ മാത്രം കുത്തകയായിരുന്ന ക്ഷീരസഹകരണ സംഘത്തിലും ദയനീയമായി പരാജയപ്പെട്ടു. പിന്നീട് കേരളം മുഴുവൻ ചർച്ചചെയ്യുകയും ജോസ് നെല്ലേടം എന്ന വാർഡ് മെമ്പറുടെ മരണത്തോളം എത്തിയ വിഭാഗീയ പ്രവർത്തനം നടന്ന വാർഡിൽ സ്വീകാര്യതയുള്ള ജനപ്രതിനിധിയെ വെക്കണമെന്നാണ് ഭൂരിഭാഗം കോൺഗ്രസ് പ്രവർത്തകരുടെ ആവശ്യം. ചില നേതാക്കന്മാരുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി ഈ വാർഡിനെ ബലി കഴിക്കരുതെന്നും കോൺഗ്രസ് പ്രവർത്തകർ ആഗ്രഹിക്കുന്നു. പൊതു സമ്മതിയായ ഒരു സ്ഥാനാർത്ഥിയെ നിർത്തി ആ വാർഡ് തിരിച്ചു പിടിക്കണം എന്നും അല്ലെങ്കിൽ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിലും സഹകരണ സംഘം തെരഞ്ഞെടുപ്പിലും പാർട്ടിക്ക് പ്രവർത്തിക്കാൻ പോലും ആളില്ലാത്ത ദയനീയ അവസ്ഥയിലേക്ക് കോൺഗ്രസ് പ്രവർത്തകരെ എത്തിക്കരുത് എന്നാണ് ആവശ്യം. ഇനിയും ജില്ലാ നേതൃത്വം തെറ്റായ തീരുമാനം എടുക്കരുത് എന്നാണ് അവിടുത്തെ കോൺഗ്രസുകാരുടെ പൊതുവികാരം.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here