Home Uncategorized ഇന്റർ സ്കൂൾ ടീം ചെസ്സ് ആൻസ് മീനങ്ങാടി ജേതാക്കൾ

ഇന്റർ സ്കൂൾ ടീം ചെസ്സ് ആൻസ് മീനങ്ങാടി ജേതാക്കൾ

0
ഇന്റർ സ്കൂൾ ടീം ചെസ്സ് ആൻസ് മീനങ്ങാടി ജേതാക്കൾ

ബത്തേരി : ലയൺസ് ക്ലബ്ബിന്റെയും ഇന്ത്യൻ ചെസ്സ് അക്കാദമിയുടെയും നേതൃത്വത്തിൽ നടത്തിയ വയനാട് ജില്ല സ്കൂൾ ടീം ചെസ്സ് ടൂർണ്ണമെൻ്റിൽ 250 ൽ പരം വിദ്യാർഥികൾ പങ്കെടുത്തു. 15 പോയിൻ്റുമായി മീനങ്ങാടി ആൻസ് ഇംഗ്ലിഷ് മീഡിയം സ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി. 12 പോയിൻ്റുമായി ഭവൻസ് വിദ്യാമന്ദിർ രണ്ടാം സ്ഥാനവും 10 പോയിൻ്റുമായി മാനന്തവാടി ലിറ്റിൽ ഫ്ളവർ സ്കൂൾ മൂന്നാം സ്ഥാനവും നേടി. എൽപി , യു പി , ഹൈസ്കൂൾ വിഭാഗങ്ങളിലായി ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ച് ആൻസ് ഇംഗ്ലിഷ് മീഡിയം സ്കൂൾ വയനാട് ജില്ലയിലെ ബെസ്റ്റ് സ്കൂൾ അവാർഡിന് അർഹരായി.
ടൂർണമെന്റിലെ ബോർഡ്‌ പ്രൈസ് ജേതാവായ പി.എസ്.ആദ്യനാഥിന്റെ ക്യാപ്റ്റൻസിയിൽ ഫിഡേ റേറ്റഡ് താരം ദുർഗ. കെ. വി, സി.എസ്.ആരുഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ആണ്‌ ആൻസ് ഇംഗ്ലിഷ് മീഡിയം സ്കൂൾ ഒന്നാം സ്ഥാനം നേടിയത്.
ഇന്റർനാഷണൽ ഫിഡേ റേറ്റഡ് താരം അനന്തനാരായൻ ഭാരതീയ വിദ്യാ ഭവൻ ബത്തേരിക്ക് വേണ്ടി കരുക്കൾ നീക്കി. ദേശീയ സ്കൂൾ ഗെയിംസിൽ വയനാടിനെ പ്രതിനിധീകരിക്കുന്ന അനുഷ എംഎസ്‌ ആണ് മീനങ്ങാടി ഗവൺമെന്റ് സ്കൂളിനായി മത്സരിച്ചത്. ദേശീയ സബ്ജൂനിയർ താരം അമർബിൻ തൻസീറിൻ്റെ നേതൃത്വത്തിലാണ് ലിറ്റിൽ ഫ്ലവർ മാനന്തവാടി മൂന്നാം സ്ഥാനം നേടിയത്. ജില്ലയിലെ 29 സ്കൂളുകളിലെ ടീമുകൾ തമ്മിലുള്ള മത്സരം വളരെ ആവേശകരമായിരുന്നു. ബത്തേരി മുനിസിപ്പൽ ചെയർമാൻ ടി.കെ. രമേഷ് ടൂർണ്ണമെൻ്റ് ഉദ്ഘാടനം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here