ഡല്‍ഹിയില്‍ വായുഗുണനിലവാരം അതീവ ഗുരുതരം. സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ കണക്കുകള്‍ പ്രകാരം വായുഗുണനിലവാര സൂചിക ശരാശരി 391 ആയി ഉയര്‍ന്നു. ഡല്‍ഹിയില്‍ ശ്വസിക്കുന്നത് പോലും ആരോഗ്യത്തിന് ഹാനികരമാകുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. (Delhi continues to remain in red zone in air pollution)
ഡല്‍ഹിയിലെ 39 വായു ഗുണനിലവാര നിരീക്ഷണ കേന്ദ്രങ്ങളില്‍ 23 ഇടത്തും എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 400ന് മുകളിലാണ് രേഖപ്പെടുത്തിയത്. ഏറ്റവും ഉയര്‍ന്ന എക്യുഐ രേഖപ്പെടുത്തിയത് ബവാനയിലാണ്. അവിടെ സൂചിക 436-ലാണുള്ളത്. നഗരത്തില്‍ ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാനിലെ മലിനീകരണ നിയന്ത്രണ നടപടികള്‍ തുടരുകയാണ്.