Home Uncategorized ‘ തിരഞ്ഞെടുപ്പ് തട്ടിപ്പുകള്‍ തുറന്നുകാട്ടുന്നത് തുടരും; നരേന്ദ്ര മോദി പ്രധാനമന്ത്രിയായത് വോട്ട് കൊള്ളയിലൂടെയെന്നത് വെളിപ്പെടുത്തും’; രാഹുല്‍ ഗാന്ധി

‘ തിരഞ്ഞെടുപ്പ് തട്ടിപ്പുകള്‍ തുറന്നുകാട്ടുന്നത് തുടരും; നരേന്ദ്ര മോദി പ്രധാനമന്ത്രിയായത് വോട്ട് കൊള്ളയിലൂടെയെന്നത് വെളിപ്പെടുത്തും’; രാഹുല്‍ ഗാന്ധി

0
‘ തിരഞ്ഞെടുപ്പ് തട്ടിപ്പുകള്‍ തുറന്നുകാട്ടുന്നത് തുടരും; നരേന്ദ്ര മോദി പ്രധാനമന്ത്രിയായത് വോട്ട് കൊള്ളയിലൂടെയെന്നത് വെളിപ്പെടുത്തും’; രാഹുല്‍ ഗാന്ധി

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ തുറന്നുകാട്ടുന്നത് തുടരുമെന്നും വോട്ടുകൊള്ളയിലൂടെ എങ്ങനെ നരേന്ദ്ര മോദി പ്രധാനമന്ത്രിയായെന്ന് രാജ്യത്തെ യുവതയ്ക്ക് മുന്നില്‍ വെളിപ്പെടുത്തുമെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. തങ്ങളുടെ പക്കല്‍ ധാരാളം മെറ്റീരിയലുകള്‍ ഉണ്ടെന്നും ഈ പ്രക്രിയ തുടരുമെന്നും രാഹുല്‍ പറഞ്ഞു. വോട്ട് കൊള്ളയിലൂടെ നരേന്ദ്ര മോദി പ്രധാനമന്ത്രിയായത് എങ്ങനെയെന്ന് രാജ്യത്തെ ജെന്‍ സിക്കും യുവാക്കള്‍ക്കും ഞങ്ങള്‍ വ്യക്തമാക്കിക്കൊടുക്കും – മാധ്യമങ്ങളോട് സംസാരിക്കവേ രാഹുല്‍ പറഞ്ഞു.

ഹരിയാനയില്‍ വലിയതോതില്‍ വോട്ട് കൊള്ള നടന്നുവെന്ന് രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു. തന്റെ ആരോപണങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം ഇതുവരെ ലഭിച്ചിട്ടല്ല. വ്യാജ വോട്ട് , വ്യാജ ഫോട്ടോ എന്നിവയെ ബിജെപി ന്യായീകരിക്കുന്നു. ഒരു ബ്രസീലിയന്‍ പൗരന്റെ ഫോട്ടോ ഉപയോഗിച്ച് എങ്ങനെയാണ് വോട്ട് ചെയ്തത് – അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here