Home Uncategorized നബാർഡിൽ അസിസ്റ്റന്റ് മാനേജർ ആകാം, ഒരു ലക്ഷം വരെ ശമ്പളം; ഡിഗ്രി, ബി ടെക് കഴിഞ്ഞവർക്കും അവസരം, വിമുക്തഭടന്മാർക്കും ജോലി

നബാർഡിൽ അസിസ്റ്റന്റ് മാനേജർ ആകാം, ഒരു ലക്ഷം വരെ ശമ്പളം; ഡിഗ്രി, ബി ടെക് കഴിഞ്ഞവർക്കും അവസരം, വിമുക്തഭടന്മാർക്കും ജോലി

0
നബാർഡിൽ അസിസ്റ്റന്റ് മാനേജർ ആകാം, ഒരു ലക്ഷം വരെ ശമ്പളം; ഡിഗ്രി, ബി ടെക് കഴിഞ്ഞവർക്കും അവസരം, വിമുക്തഭടന്മാർക്കും ജോലി

നാഷണൽ ബാങ്ക് ഫോർ എഗ്രിക്കൾച്ചർ ആൻഡ് റൂറൽ ഡെവലപ്‌മെന്റിൽ (NABARD) ‘അസിസ്റ്റന്റ് മാനേജർ ഗ്രേഡ് എ’ തസ്തികയിൽ റിക്രൂട്ട്മെന്റ് നടത്തുന്നു. രാജ്യത്തെ മുൻനിര ഫിനാൻഷ്യൽ സ്ഥാപനത്തിൽ കരിയർ ആരംഭിക്കാനുള്ള മികച്ച അവസരമാണ് ഇത്. 91 ഒഴിവുകൾ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

റൂറൽ ഡെവലപ്‌മെന്റ് ബാങ്കിംഗ് സർവീസ് (RDBS), ലീഗൽ സർവീസ്, പ്രോട്ടോകോൾ & സെക്യുരിറ്റി സർവീസ് എന്നിങ്ങനെയാണ് തസ്തികകൾ. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 30.

അസിസ്റ്റന്റ് മാനേജർ (റൂറൽ ഡെവലപ്മെന്റ് ബാങ്കിങ് സർവീസ്) തസ്തികയിൽ 85 ഒഴിവുകൾ ഉണ്ട്. എണ്ണവും തസ്തികയും തരം തിരിച്ച് .

ജനറൽ: 48

കമ്പ്യൂട്ടർ / ഇൻഫർമേഷൻ ടെക്നോളജി: 10

ഫിനാൻസ്: 5

ചാർട്ടേഡ്അക്കൗണ്ടന്റ് (CA): 4

കമ്പനി സെക്രടറി (CS): 2

അഗ്രിക്കൾച്ചർ എഞ്ചിനീയറിങ്: 1

പ്ലാന്റേഷൻ & ഹോർട്ടിക്കൾച്ചർ: 2
ഫിഷറീസ്: 2

ഫുഡ് പ്രോസസ്സിംഗ്: 2

ലാൻഡ് ഡവലപ്‌മെന്റ് & സോയിൽ സയൻസ്: 2

സിവിൽ എഞ്ചിനീയറിങ് : 2

ഇലക്ട്രിക്കൽ എഞ്ചിനീയറിങ്: 2

എക്കണോമിക്സ്: 2

മീഡിയ സ്പെഷ്യലിസ്റ്റ്: 1

അസിസ്റ്റന്റ് മാനേജർ (ലീഗൽ സർവീസ്): 2

അസിസ്റ്റന്റ് മാനേജർ (പ്രോട്ടോകോൾ & സെക്യുറിറ്റി സർവീസ്): 4

LEAVE A REPLY

Please enter your comment!
Please enter your name here