Home Uncategorized Kerala PSC: അസിസ്റ്റന്റ് , ജൂനിയര്‍ ക്ലാര്‍ക്ക്,ഡ്രൈവർ നിയമനം; ഇനി 10 ദിവസം കൂടി, ഇപ്പോൾ തന്നെ അപേക്ഷ നൽകൂ

Kerala PSC: അസിസ്റ്റന്റ് , ജൂനിയര്‍ ക്ലാര്‍ക്ക്,ഡ്രൈവർ നിയമനം; ഇനി 10 ദിവസം കൂടി, ഇപ്പോൾ തന്നെ അപേക്ഷ നൽകൂ

0
Kerala PSC: അസിസ്റ്റന്റ് , ജൂനിയര്‍ ക്ലാര്‍ക്ക്,ഡ്രൈവർ നിയമനം; ഇനി 10 ദിവസം കൂടി, ഇപ്പോൾ തന്നെ അപേക്ഷ നൽകൂ

കേരളാ പബ്ലിക് സർവീസ് കമ്മിഷൻ വിവിധ തസ്തികകളിൽ നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി. അസിസ്റ്റന്റ് , ജൂനിയര്‍ ക്ലാര്‍ക്ക്,സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ എന്നി തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് നവംബർ 19 വരെ അപേക്ഷിക്കാം. ഒറ്റ തവണ രജിസ്റ്ററേഷൻ വഴി ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

അസിസ്റ്റന്റ്
(കാറ്റഗറി നമ്പര്‍ : 380/2025 )

സ്ഥാപനം : കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് ലിമിറ്റഡ്‍ (KSCARD Bank Ltd.)

ഉദ്യോഗപ്പേര് : അസിസ്റ്റന്റ്

ശമ്പളം : ₹ 16,580 – 55,005 /-

ഒഴിവുകളുടെ എണ്ണം : പ്രതീക്ഷിത ഒഴിവ്

നിയമനരീതി : നേരിട്ടുള്ള നിയമനം

പ്രായപരിധി : 18 – 40. ഉദ്യോഗാർത്ഥികൾ 02/01/1985 നും 01/01/2007 നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പടെ)

യോഗ്യതകൾ: ഒരു അംഗീകൃത സര്‍വകലാശാലയില്‍ നിന്നും നേടിയ ബിരുദവും , JDC/HDC യും അല്ലെങ്കിൽ കോ-ഓപ്പറേഷനോടു കൂടിയ ബി.കോം ബിരുദം അല്ലെങ്കിൽ കേരള കാര്‍ ഷിക സര്‍വ്വകലാശാലയില്‍ നിന്നും B.Sc കോ-ഓപ്പറേഷന്‍ ആൻഡ് ബാങ്കിങ്ങിൽ നേടിയ ബിരുദം.

LEAVE A REPLY

Please enter your comment!
Please enter your name here