Home Uncategorized മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിനു വയനാട് പാക്കേജിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ അനുവദിച്ചതിന്റെ നിർമ്മാണ പ്രവൃത്തിയുടെ ഉദ്ഘാടനം ചെയ്തു

മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിനു വയനാട് പാക്കേജിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ അനുവദിച്ചതിന്റെ നിർമ്മാണ പ്രവൃത്തിയുടെ ഉദ്ഘാടനം ചെയ്തു

0
മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിനു വയനാട് പാക്കേജിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ അനുവദിച്ചതിന്റെ നിർമ്മാണ പ്രവൃത്തിയുടെ ഉദ്ഘാടനം ചെയ്തു

മുള്ളൻകൊല്ലി : മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിനു വയനാട് പാക്കേജിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ അനുവദിച്ചതിന്റെ നിർമ്മാണ പ്രവൃത്തിയുടെ ഉദ്ഘാടനം വൈസ് പ്രസിഡന്റ്‌ മോളി സജിയുടെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പി കെ വിജയൻ നിർവഹിച്ചു.ക്ഷേമകാര്യ ചെയർപേഴ്സൺ ജിസ്‌റ മുനീർ സ്വാഗതം ആശംസിച്ചു. കായിക താരങ്ങളുടെയും കായിക പ്രേമികളുടെയും ഏറെ കാലത്തെ ആഗ്രഹമായിരുന്ന പഞ്ചായത്ത്‌ സ്റ്റേഡിയം നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. സർക്കാർ ഏജൻസിയായ നിർമ്മിതി കേന്ദ്രയാണ് വർക്ക്‌ ഏറ്റെടുത്തിട്ടുള്ളത്. പ്രധാനമായും കളിസ്ഥലം മണ്ണിട്ടു പൊക്കി നിരപ്പാക്കുകയാണ് ആദ്യ ഘട്ടത്തിൽ ചെയ്യുന്നത്. ഫുട്ബോൾ, വോളിബാൾ, ബാസ്കറ്റ് ബോൾ എന്നീ കായിക വിനോദങ്ങൾ നടത്തുന്നതിനും പരിശീലിപ്പിക്കുന്നതിനും അനുയോജ്യമാകുന്ന രീതിയിലാണ് നിർമ്മാണ പ്രവൃത്തികൾക്ക് തുടക്കം കുറിക്കുന്നത്.ഉദ്ഘാടന ചടങ്ങിന് വികസനകാര്യ ചെയർമാൻ ഷിനു കച്ചിറയിൽ, ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ ഷൈജു പഞ്ഞിതോപ്പിൽ, വാർഡ് മെമ്പര്മാരായ പി കെ ജോസ്, ലില്ലി തങ്കച്ചൻ, വാർഡ് കൺവീനർ ബിജു പാറക്കൽ, മുൻ മെമ്പർ മുനീർ ആച്ചികുളത്ത്, തുടങ്ങിയവർ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here