Home Uncategorized വയനാട് ജില്ലാ മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പ്

വയനാട് ജില്ലാ മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പ്

0
വയനാട് ജില്ലാ മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പ്

വയനാട് ജില്ലാ മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പ്. കേന്ദ്ര സർക്കാരിൻ്റെ കായിക -യുവജനകാര്യ മന്ത്രാലയം, സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ, ഫിറ്റ് ഇന്ത്യ എന്നിവയുടെ അംഗീകാരമുള്ളതും “സ്പോർട്സ് മാർഷ്യൽ ആർട്ട്സ്” വിഭാഗത്തിൽ ഉൾപ്പെട്ടതുമായ ആയോധന കലയാണ് മിക്സ് ബോക്സിംഗ്. നവംബർ 16 ന് മലപ്പുറത്ത് വച്ച് നടക്കുന്ന സംസ്ഥാന മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിലേക്ക് വയനാട് ജില്ലയിൽ നിന്നുള്ള മത്സരാർത്ഥികളെ തെരഞ്ഞെടുക്കുന്നതിനുവേണ്ടി സെലക്ഷൻ ചാമ്പ്യൻഷിപ്പ് 9/11/2025 ന് രാവിലെ 10 മണി മുതൽ കാട്ടിക്കുളം ശ്രീനാരായണ ഹാളിൽവച്ച് സെക്ട് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. ബോക്സിംഗ്, കരാത്തെ , കുങ്ങ് -ഫു ,വൂഷു, എന്നിവയിൽ പ്രാവീണ്യമുള്ളവർക്ക് പങ്കെടുക്കാം. നവംബർ 16 ലെ സംസ്ഥാന മത്സരത്തിലെ വിജയികൾക്ക് ഡിസംബർ മാസം മഹാരാഷ്ട്രയിലെ റായ്ഗഡ്ഡിൽ വച്ച് നടക്കുന്ന ദേശീയ മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കും. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും Mob: 9495338143,9745358143 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് മിക്സ് ബോക്സിംങ് അസ്സോസിയേഷൻ ഭാരവാഹികളായ ശ്രീ.സുധീഷ്.പി.കെ (ജില്ലാ ചീഫ്) , ഭാരവാഹികളായ ശ്രീ.അരുൺ കെ.ജെ, ശ്രീ.ഡെന്നി മാർഷൽ, ശ്രീ.കുര്യാക്കോസ് പി.എം എന്നിവർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here