പുൽപ്പള്ളി:മിന്നങ്കൊല്ലി സ്വദേശിയായ പതിനാറുകാരിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. മിന്നങ്കൊല്ലി സ്വദേശി സുരേഷ് കുമാറിന്റെ മകൾ കനിഷ്കയെയാണ് (16) ഇന്നലെ (07-09-2025) രാത്രി 8 മണി മുതൽ കാണാതായത്.
കാണാതാവുമ്പോൾ നീല ജീൻസും, ചന്ദന നിറത്തിലുള്ള ടോപ്പും, ചുവന്ന ഷാളുമായിരുന്നു വേഷം. 155 സെന്റിമീറ്റർ ഉയരവും വെളുത്ത് മെലിഞ്ഞ ശരീരപ്രകൃതിയുമുള്ള കുട്ടിയുടെ വലത് കൈത്തണ്ടയിൽ ഒരു മുറിപ്പാടുണ്ട്.
സംഭവത്തിൽ പുൽപ്പള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ പറയുന്ന നമ്പറുകളിൽ അറിയിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.
ബന്ധപ്പെടേണ്ട നമ്പറുകൾ:
- എസ്.ഐ: 9497980820
- പുൽപ്പള്ളി പോലീസ് സ്റ്റേഷൻ: 04936 240 294
- ബന്ധുക്കൾ: 8606661538

