6.7 C
London
Wednesday, April 22, 2026

ലൈഫ് മിഷന്‍ ഭവന പദ്ധതിക്ക് വൈദ്യുതി ലൈന്‍ തടസ്സമാകുന്നുണ്ടോ?, കെഎസ്ഇബിയുടെ കൈത്താങ്ങ്; 50000 രൂപ വരെയുള്ള ചെലവ് വഹിക്കും, ആര്‍ക്കൊക്കെ അപേക്ഷിക്കാം?

- Advertisement -spot_img

തിരുവനന്തപുരം: ലൈഫ് മിഷന്‍ ഭവന പദ്ധതിക്ക് കെഎസ്ഇബിയുടെ കൈത്താങ്ങ്. ലൈഫ് മിഷന്‍ പദ്ധതിക്ക് കീഴില്‍ നിര്‍മ്മിക്കുന്ന വീടുകള്‍ക്ക് തടസ്സമുണ്ടാക്കുന്ന വൈദ്യുതി ലൈനുകളും പോസ്റ്റുകളും മാറ്റുന്നതിനുള്ള 50,000 വരെയുള്ള ചെലവ് കെഎസ്ഇബി വഹിക്കും. ഈ സൗകര്യം ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട അപേക്ഷകര്‍ക്കാണ് ലഭിക്കുക എന്ന് കെഎസ്ഇബി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

കുറിപ്പ്:

ലൈഫ് മിഷന്‍ ഭവന പദ്ധതിക്ക് കെ എസ് ഇ ബിയുടെ കൈത്താങ്ങ്!

വൈദ്യുതി ലൈനുകള്‍ സൗജന്യമായി മാറ്റി സ്ഥാപിക്കാം

നിങ്ങള്‍ ലൈഫ് മിഷന്‍ ഭവന പദ്ധതിയിലെ ഒരു ഗുണഭോക്താവാണോ? നിങ്ങളുടെ പുതിയ വീടിന്റെ നിര്‍മ്മാണത്തിന് 11 കെവി /ലോ റ്റെന്‍ഷന്‍ ലൈനുകളും പോസ്റ്റുകളും തടസ്സമാകുന്നുണ്ടോ?

നിങ്ങളെ സഹായിക്കാന്‍ കെഎസ് ഇ ബി എല്‍ ഇവിടെയുണ്ട്.

എന്താണ് ഈ പദ്ധതി?

ലൈഫ് മിഷന്‍ പദ്ധതിക്ക് കീഴില്‍ നിര്‍മ്മിക്കുന്ന വീടുകള്‍ക്ക് തടസ്സമുണ്ടാക്കുന്ന വൈദ്യുതി ലൈനുകളും പോസ്റ്റുകളും മാറ്റുന്നതിനുള്ള 50,000 വരെയുള്ള ചെലവ് KSEB വഹിക്കും.

ഈ സൗകര്യം BPL വിഭാഗത്തില്‍പ്പെട്ട അപേക്ഷകര്‍ക്കാണ് ലഭിക്കുക.

ആര്‍ക്കൊക്കെ അപേക്ഷിക്കാം?

ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട BPL കുടുംബങ്ങള്‍ക്ക് അപേക്ഷിക്കാം.

കുടുംബത്തിന്റെ വാര്‍ഷിക വരുമാനം 50,000-ല്‍ താഴെയായിരിക്കണം.

വീടുവയ്ക്കാനുദ്ദേശിക്കുന്ന ഭൂമി ഉത്തരവിറങ്ങിയ 2025 ഓഗസ്റ്റ് 16ന് അപേക്ഷകന്റെ ഉടമസ്ഥതയിലുള്ളതോ പരമ്പരാഗതമായി വന്നുചേരേണ്ടതോ ആയിരിക്കണം

എങ്ങനെ അപേക്ഷിക്കാം?

നിങ്ങളുടെ അടുത്തുള്ള കെ എസ് ഇ ബി ഇലക്ട്രിക്കല്‍ സര്‍ക്കിളിലെ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍മാരുമായി ബന്ധപ്പെടുക.

ആവശ്യമുള്ള രേഖകള്‍ എന്തൊക്കെ?

തദ്ദേശ സ്ഥാപനത്തില്‍ നിന്നുള്ള സാധുവായ BPL സര്‍ട്ടിഫിക്കറ്റ്.

അല്ലെങ്കില്‍, വില്ലേജ് ഓഫീസില്‍ നിന്നുള്ള വരുമാന സര്‍ട്ടിഫിക്കറ്റ് (കുടുംബത്തിന്റെ വാര്‍ഷിക വരുമാനം 50,000-ല്‍ താഴെയാണെന്ന് തെളിയിക്കുന്നത്).

വീട് ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടതാണെന്ന് തെളിയിക്കുന്ന തദ്ദേശ സ്ഥാപനത്തിന്റെ സര്‍ട്ടിഫിക്കറ്റ്.

ഈ സൗകര്യം അടുത്ത ആറ് മാസത്തേക്ക് മാത്രം!

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here