13.3 C
London
Tuesday, April 21, 2026

തൃശൂരിൽ വെടിക്കെട്ട് പുരയിൽ സ്ഫോടനം; 12 മരണം

- Advertisement -spot_img

തൃശൂർ: പൂരാവേശത്തിലേക്ക് തൃശൂർ ഉണരാനിരിക്കെ നാടിനെ നടുക്കിയ വൻ സ്ഫോടനത്തിൽ 12 മരണം. മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് നിർമാണ കേന്ദ്രത്തിലാണ് സ്ഫോടനമുണ്ടായത്. തൃശൂർ പൂരത്തിലെ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് സാമഗ്രികൾ നിർമിച്ചിരുന്ന പുരയിലാണ് അപകടം സംഭവിച്ചത്. സംഭവത്തിൽ നിരവധി തൊഴിലാളികൾക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്ക് ഗുരുതരമായതിനാൽ മരണനിരക്ക് ഇനിയും ഉയർന്നേക്കും.പൊട്ടിത്തെറി തുടരുന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്‍കരമായിരിക്കുകയാണ്.

അപകടസമയത്ത് പുരയ്ക്കുള്ളിലുണ്ടായിരുന്ന തൊഴിലാളികൾക്കാണ് അപകടത്തിൽപ്പെട്ടത്. ഇവരെ ഉടൻ തന്നെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഫോടനത്തിൽ പൊള്ളലേറ്റവരിൽ 4 പേരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന സൂചനകൾ. ഇവരുടെ ആരോഗ്യനില സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here