മാനന്തവാടി നഗരസഭാ പരിധിയിലെ കുഴിനിലം ഡിവിഷനില്‍പ്പെട്ട എസ് വളവ് അംഗണ്‍വാടി റോഡില്‍ യാത്രാദുരിതം രൂക്ഷമാകുന്നു.
മാനന്തവാടി നഗരസഭയുടെ അതിര്‍ത്തി പ്രദേശമാണിതെന്നും ഈ റോഡ് ചെളിക്കളമായി ഒരു ഭാഗം തകര്‍ന്ന് ഗതാഗതം ദുഷ്‌ക്കരമായതായും മഴ കനത്തോടെ കാല്‍നടയാത്രപോലും അസാധ്യമായിരിക്കുകയാണെന്നും പ്രദേശവാസികള്‍ പറഞ്ഞു.
ഒരുപാട് തവണ മുന്‍സിപ്പല്‍ അധികാരികളോട് പറഞ്ഞിട്ടും ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നാണ് ഇവരുടെ പരാതി. മാനന്തവാടി നഗരസഭയേയും തവിഞ്ഞാല്‍ പഞ്ചായത്തിലേയും ബന്ധിപ്പിക്കുന്ന ഗ്രാമീണ പാതയാണിത്.
മാനന്തവാടി നഗരസഭയുടെ ആസ്‌തിയില്‍ ഉള്‍പ്പെട്ട 250 മീറ്ററോളം ദൂരമാണ് ചെളിക്കളമായതെന്നാണ് നാട്ടുകാര്‍ പരാതിപ്പെടുന്നത്. ഗോത്രവിഭാഗത്തില്‍പ്പെട്ടവരുള്‍പ്പടെ നിരവധി കുടുംബങ്ങള്‍ ആശ്രയിക്കുന്ന പാതയാണിത്. മഴക്കാലമാകുന്നതോടെ ഈ പാതയില്‍ വെള്ളം കയറി യാത്ര തടസപ്പെടുന്നതും പതിവാണ്.
സോളിംഗ് പോലും പൂര്‍ത്തിയാക്കാത്തതിനാല്‍ ഇരുചക്രവാഹനമുള്‍പ്പെടെ തെന്നിമാറുകയാണ്. നിരവധി വര്‍ഷങ്ങളായി ഈ റോഡിന്റെ അവസ്‌ഥയ്‌ക്ക് മാറ്റമില്ല. അടിയന്തിരമായി റോഡ് ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യത്തിലാണ് പ്രദേശവാസികള്‍.