മുണ്ടക്കൈ ഉരുള്‍പൊട്ടലിനെ തുടർന്ന് പ്രദേശത്തെ വ്യാപാരികള്‍ക്കും പറയാനുള്ളത് ലക്ഷങ്ങളുടെ നഷ്ടത്തിന്റെ കണക്കാണ്.
സമ്ബാദിച്ചു കൂട്ടിയ നാണയത്തുട്ടുകള്‍ കൊണ്ട് തുടങ്ങിയ സംരംഭം ഉരുള്‍ എടുത്തതോടെ വരുമാന മാർഗ്ഗവും നിലച്ചു. വർഷം ഒന്ന് തികയുമ്ബോഴും വ്യാപാരികള്‍ക്ക് യാതൊരു നഷ്ടപരിഹാരവും സർക്കാറുകള്‍ നല്‍കിയിട്ടില്ല.
ചെറുതും വലുതുമായ നൂറോളം സ്ഥാപനങ്ങളാണ് മുണ്ടക്കൈയിലും ചൂരല്‍ മലയിലും ഉണ്ടായിരുന്നത്. വായ്പയെടുത്തും അല്ലാതെയും ലക്ഷങ്ങള്‍ മുടക്കിയാണ് ഓരോ വ്യാപാരസ്ഥാപനങ്ങളും തുടങ്ങിയത്. എന്നാല്‍ ജൂലൈ 30ന്റെ രാവില്‍ ഉരുള്‍ സർവ്വനാശം വിതച്ചു കടന്നു പോയപ്പോള്‍ കുറെ മനുഷ്യരോടൊപ്പം മുണ്ടക്കൈയിലെയുംും ചൂരല്‍ മലയിലെയും വ്യാപാര സ്ഥാപനങ്ങളും നാമാവശേഷമായി. പൊട്ടിപ്പൊളിഞ്ഞ കടകള്‍ക്കുള്ളില്‍ ഉപയോഗിക്കാൻ പോലും കഴിയാതെ ലക്ഷക്കണക്കിന് വസ്തുക്കള്‍ ഇപ്പോഴും കെട്ടിക്കിടക്കുന്നുണ്ട്.
വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും, സന്നദ്ധ സംഘടനകളുടെയും സഹായം മാത്രമാണ് കുറച്ചെങ്കിലും വ്യാപാരികള്‍ക്ക് കൈത്താങ്ങായത്. എന്നാല്‍ പുതിയ ജീവിതം പടുത്തുയർത്താൻ ഇതൊന്നും മതിയാകുമായിരുന്നില്ല.
സർക്കാരിന്റെ പുനരധിവാസ പാക്കേജില്‍ വ്യാപാരികളെ കൂടി ഉള്‍പ്പെടുത്തണമെന്ന് ആവശ്യം ശക്തമാണ്. വർഷം തികയുമ്ബോഴും ഒരു രൂപ പോലും വ്യാപാരികള്‍ക്ക് നഷ്ടപരിഹാരോ നല്‍കിയിട്ടില്ല.