ച്ഛത്തീസ്‌ഗഡിൽ കന്യസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്ത് തടവിൽ പാർപ്പിക്കുന്നതിനെതിരെ MCA മാനന്തവാടി മേഖല ശക്തമായ പ്രതിഷേധം അറിയിച്ചു. പാവങ്ങൾക്ക് ആശയും ആശ്രയവും ആയ സന്യാസിനികളെ അറസ്റ്റ് ചെയ്യുക വഴി ഭാരതത്തിന്റെ മതേതരത്വം തകർക്കുയെന്ന ലക്ഷ്യത്തിനാണ് വർഗീയ ശക്തികൾ ശ്രമിക്കുന്നതെന്ന് യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. മാനന്തവാടി പാസ്റ്ററൽ സെന്ററിൽ മേഖല പ്രസിഡന്റ് ഫിലിപ്പ് ജോർജ്ജ് കൊട്ടക്കാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈദീക ഉപദേഷ്ടാവ് ഫാദർ ജോൺ പനച്ചിപ്പറമ്പിൽ, മേഖല ജനറൽ സെക്രട്ടറി ഷിന്ദു ഫിലിപ്പ്, ട്രഷറർ ജെയിംസ് പലവിള, ജോയിന്റ് സെക്രട്ടറി പ്രകാശ് കൊയ്ലേരി എന്നിവർ സംസാരിച്ചു.