Home Uncategorized മുണ്ടേരി പ്രീ. മെട്രിക് ഹോസ്റ്റലിൽ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു

മുണ്ടേരി പ്രീ. മെട്രിക് ഹോസ്റ്റലിൽ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു

0
മുണ്ടേരി പ്രീ. മെട്രിക് ഹോസ്റ്റലിൽ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു

മുണ്ടേരി : പ്രീമെട്രിക് ഹോസ്റ്റൽ മുണ്ടേരിയിലെ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ചടങ്ങിന് ഹോസ്റ്റൽ വാർഡൻ എ. വേണു സ്വാഗതം ആശംസിച്ചു. അസിസ്റ്റൻറ് എക്സൈസ് കമ്മീഷണറും വിമുക്തി മിഷൻ ജില്ല മാനേജറുമായ സജിത് ചന്ദ്രൻ ലഹരി വിരുദ്ധ സന്ദേശം നൽകി “വ്യക്തമായ ലക്ഷ്യ ബോധമുള്ളവരായി യുവതലമുറ വളരണമെന്ന് ” ആഹ്വാനം ചെയ്തു. എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ല കോർഡിനേറ്റർ എൻ. സി. സജിത്ത്കുമാർ അച്ചൂരാനം ലഹരി വിരുദ്ധ സെമിനാർ നയിച്ചു. ” തെറ്റായ ലഹരി കളോട് നോ പറഞ്ഞ്, ജനങ്ങൾ അഭിമാനത്തോടെ നെഞ്ചിലേറ്റുന്ന നല്ല റോൾ മോഡലുകളായി മാറാൻ ഓരോ വിദ്യാർത്ഥികൾക്കും കഴിയണമെന്ന് ” ഓർമ്മപ്പെടുത്തി. വിദ്യാർത്ഥി പി.വി. വിശാഖ് നന്ദി പ്രകാശനം നടത്തി. ടി .കെ . അനീഷ്, എസ്. ലക്ഷ്മി മുതലായവർ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here