സംഘട്ടനരംഗത്തിന്റെ ചിത്രീകരണത്തിനിടെ ഷാരൂഖ് ഖാന് പരുക്ക്. സിദ്ധാർഥ് ആനന്ദ് ഒരുക്കുന്ന ‘കിംഗ്’ ചിത്രത്തിന്റെ ഷൂട്ടിങ് നിർത്തിവെച്ചു. മുംബൈയിലെ ഗോള്‍ഡന്‍ ടുബാക്കോ സ്റ്റുഡിയോയില്‍ നടന്ന ചിത്രീകരണത്തിനിടെയാണ് താരത്തിന് പരുക്ക് പറ്റിയത്. പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ.
താരത്തിന് ഒരു മാസത്തെ വിശ്രമമാണ് നിർദേശിച്ചിരിക്കുന്നത്. അപകടം സംഭവിച്ച് താരം ചികിത്സക്കായി യു എസിലേക്ക് പോയിരുന്നു. ഇപ്പോൾ ഷാരൂഖ് യുകെയിൽ കുടുംബത്തോടൊപ്പം വിശ്രമത്തിലാണെന്നാണ് റിപ്പോർട്ടുകൾ. അപകടത്തെ തുടർന്ന് താത്കാലികമായി നിർത്തിവെച്ച ഷൂട്ടിങ്ങ് സെപ്തംബറിൽ പുനരാരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.