Home Uncategorized ലഹരിക്കെതിരെ ജഗ്ലിങ്ങ് ചാലഞ്ചുമായി

ലഹരിക്കെതിരെ ജഗ്ലിങ്ങ് ചാലഞ്ചുമായി

0
ലഹരിക്കെതിരെ ജഗ്ലിങ്ങ് ചാലഞ്ചുമായി

പനമരം: ലഹരിക്കെതിരെ ജഗ്ലിങ്ങ് ചാലഞ്ചുമായി പനമരം കുട്ടി പോലീസ്. ലഹരിയെ അകറ്റി നിർത്തി ഫുട്ബോളിനെ ചേർത്ത് പിടിച്ച് വർധിച്ചുവരുന്ന ലഹരിക്കെതിരെ സമൂഹത്തെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ പനമരം കുട്ടി പോലീസിൻറെ നേതൃത്വത്തിൽ ജഗ്ലിങ് ചാലഞ്ച് നടത്തി .ജഗ്ലിങ്ങിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുക എന്നതായിരുന്നു മാനദണ്ഡം. ജഗ്ലിങ് കൂടാതെ വിദ്യാർഥികൾക്ക് വേണ്ടി ട്രിബിളിങ് ചാലഞ്ചും നടത്തി. സ്കൂൾ ഗ്രൗണ്ടിൽ നടന്ന ചാലഞ്ചിന് വിമുക്തി മിഷൻ ജില്ല കോ ഓർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം നേതൃത്വം നൽകുകയും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. വിമുക്തി മിഷൻ ജില്ലാ മാനേജറും അസിസ്റ്റന്റ് എക്സൈസ് കമ്മിഷണറുമായ സജിത് ചന്ദ്രൻ ഫുട്ബാൾ കിക്ക് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു, ലഹരി വിരുദ്ധ സന്ദേശം നൽകി. പ്രിൻസിപ്പൽ എം.രമേഷ് കുമാർ, അധ്യാപകരായ ടി. നവാസ്, കെ.രേഖ , സിവിൽ പോലീസ് ഓഫിസർ എ.അബ്ദുൽ റഹീം എന്നിവർ പങ്കെടുത്തു. ജഗ്ലിംങ്ങിൽ ഒമ്പതാം ക്ലാസ് വിദ്യാർഥി റയാൻ സാവാൻ വിജയിയായി.

LEAVE A REPLY

Please enter your comment!
Please enter your name here