Home Uncategorized മൂടക്കൊല്ലിയില്‍ കാട്ടാനശല്യം തുടരുന്നു

മൂടക്കൊല്ലിയില്‍ കാട്ടാനശല്യം തുടരുന്നു

0
മൂടക്കൊല്ലിയില്‍ കാട്ടാനശല്യം തുടരുന്നു

ബത്തേരി: വാകേരി മൂടക്കൊല്ലിയില്‍ കാട്ടാനശല്യം തുടരുന്നു. പ്രദേശത്ത് കാവല്‍ നില്‍ക്കുന്ന വനം ജീവനക്കാരെയും കുംകിയാനകളെയും വെട്ടിച്ചാണ് കാട്ടാനകള്‍ ജനവാസകേന്ദ്രത്തില്‍ എത്തുന്നത്.

കഴിഞ്ഞരാത്രി മൂടക്കൊല്ലിയില്‍ ഇറങ്ങിയ ആന നെടിയാക്കല്‍ വിനുവിന്‍റെ കോഴിക്കൂടും കൊല്ലംപറന്പില്‍ ഗോപിനാഥ്, മാവത്ത് ബിനു, കുന്നേല്‍ പുഷ്പാകരൻ തുടങ്ങിയവരുടെ കൃഷികളും നശിപ്പിച്ചു.

കഴിഞ്ഞദിവസം കുംകിയാനകളുടെ സഹായത്തോടെ ഉള്‍ക്കാട്ടിലേക്ക് തുരത്തിയ കാട്ടാനകളാണ് തിരിച്ചെത്തി കൃഷനാശം വരുത്തിയത്. കാട്ടാനകളുടെ സാന്നിധ്യം ജനങ്ങളുടെ സ്വൈരം കെടുത്തുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here