വൈത്തിരി: വൈത്തിരി പഞ്ചായത്തിൽ നിന്നും CITU,AITUC,HMS ഉൾപ്പെടെയുള്ള വിവിധ തൊഴിലാളി യൂണിയനുകളിൽ നിന്നും രാജിവെച്ച് INTUC യിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച തൊഴിലാളികൾക്ക് INTUC വൈത്തിരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണ ചടങ്ങ് സംഘടിപ്പിച്ചു. ഐ എൻ ടി യൂ സി ജില്ലാ പ്രസിഡന്റ് പി പി ആലി തൊഴിലാളികളെ ഹാരാർപ്പണം നടത്തി സ്വീകരിച്ചു. മണ്ഡലം പ്രസിഡണ്ട് ഷിനു തോമസ് അധ്യക്ഷത വഹിച്ചു. ഐഎൻടിയൂസി ജില്ലാ വൈസ് പ്രസിഡണ്ട് എൻ കെ ജ്യോതിഷ് കുമാർ, ജില്ലാ സെക്രട്ടറി ആർ രാമചന്ദ്രൻ, കെ വി ഫൈസൽ,കെ വിജേഷ്,വി എം ജയന്ത്,സുനിൽ കുമാർ കച്ചേരിപ്പാറ,കെ നാസർ,അസൈനാർ വൈത്തിരി,പൗലോസ് ലക്കിടി തുടങ്ങിയവർ സംസാരിച്ചു