Home Uncategorized കെഎസ്ടിജിഎ വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു

കെഎസ്ടിജിഎ വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു

0
കെഎസ്ടിജിഎ വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു

കയ്യൂന്നി: കെഎസ്ടിജിഎ(കയ്യൂന്നി ചെറുകിട തേയില കർഷക സംഘം) കരിയർ സെല്‍ വിദ്യാഭ്യാസ അവാർഡുകള്‍ വിതരണം ചെയ്തു.

സംഘത്തിന്‍റെ പ്രവർത്തന പരിധിയിലുള്ള കയ്യൂന്നി ജിഎച്ച്‌എസ്, ചേരന്പാടി ജിഎച്ച്‌എസ്‌എസ്, എരുമാട് ജിഎച്ച്‌എസ്‌എസ്, എരുമാട് നീലഗിരി മെട്രിക്യുലേഷൻ സ്കൂള്‍, കയ്യൂന്നി സേക്രഡ് ഹാർട്ട് മെട്രിക്കുലേഷൻ സ്കൂള്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞ അധ്യയന വർഷം എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ 16 കുട്ടികള്‍ക്കും വിവിധ വിഷയങ്ങളില്‍ പിഎച്ച്‌ഡി നേടിയ അരുണ്‍ ജോണ്‍, ബി. ശ്രീനയന, ലിന്േ‍റാ സിബി, പി.ടി. അനുമോള്‍, എം.ആർ. മഞ്ജുഷ എന്നിവർക്കുമാണ് അവാർഡ് നല്‍കിയത്.

പൊത്തുകൊല്ലി കഐസ്ടിജിഎ ഹാളില്‍ നടന്ന ചടങ്ങ് ചേരന്പാടി ഗവ.ഹയർ സെക്കൻഡറി സ്കൂള്‍ ഹെഡ്മാസ്റ്റർ ഡോ.സി.എ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. കരിയർ സെല്‍ കണ്‍വീനർ എ.ഒ. ജോയി അധ്യക്ഷത വഹിച്ചു. കൂട് ട്രസ്റ്റ് ഡയറക്ടർ ഡോ.കെ.ജെ. സണ്ണി മുഖ്യാതിഥിയായി. റിട്ട.അധ്യാപകൻ കെ.പി. ജാഫർ, ഡോ.കെ.ജെ. സണ്ണി എന്നിവരെ ആദരിച്ചു.

ഡോ.സി.എ. കൃഷ്ണദാസ്, ഡോ.കെ.ജെ. സണ്ണി, ഭാസ്കരൻ മാസ്റ്റർ, ടി.ജെ. പവീണ്‍, ഫിലിപ്പ് മാസ്റ്റർ, മുൻ വർഷത്തെ പ്ലസ് ടു സ്റ്റേറ്റ് അവാർഡ് ജേത്രി അഭിയ അലക്സ് എന്നിവർ അവാർഡ് വിതരണം നിർവഹിച്ചു. കെഎസ്ടിജിഎ പ്രസിഡന്‍റ് ജോസ് കുര്യൻ സ്വാഗതവും സെക്രട്ടറി എം. രാജീവ് നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here