നടവയല്‍: ലഹരി നിർമാർജന സന്ദേശം വിദ്യാർഥികളിലേക്ക് ആഴത്തില്‍ ഉറപ്പിക്കാൻ ദൃശ്യ അവസരം ഒരുക്കി നടവയല്‍ സെന്‍റ് തോമസ് എല്‍പി സ്കൂള്‍.
സ്കൂളില്‍ നിർമിച്ച ലഹരി ഭൂതത്തെ അഗ്നിക്കിരയാക്കിയാണ് തങ്ങള്‍ ലഹരി ഉപേക്ഷിക്കുന്നു എന്ന വാക്യങ്ങള്‍ കുട്ടികള്‍ ആവർത്തിച്ചത്.
കുട്ടികള്‍ക്ക് ലഹരി ഉപേക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ഹെഡ്മാസ്റ്റർ ബെന്നി സന്ദേശം നല്‍കി. അധ്യാപകരായ സിസ്റ്റർ മഞ്ജു ജോണ്‍, മാത്യു, സിന്‍റ, നീതു, ഐശ്വര്യ എന്നിവർ പ്രസംഗിച്ചു. പിടിഎ പ്രസിഡന്‍റ് വിജേഷ് കോയിക്കാട്ടില്‍, മദർ പിടിഎ പ്രസിഡന്‍റ് സോണിയ പതിക്കല്‍, രക്ഷാകർത്തൃ പ്രതിനിധികള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.