Home Uncategorized ജനകീയ സമരത്തെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുന്നത് നോക്കിനിൽക്കാനാവില്ല യൂത്ത് ലീഗ്

ജനകീയ സമരത്തെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുന്നത് നോക്കിനിൽക്കാനാവില്ല യൂത്ത് ലീഗ്

0
ജനകീയ സമരത്തെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുന്നത് നോക്കിനിൽക്കാനാവില്ല യൂത്ത് ലീഗ്

മേപ്പാടി
രൂക്ഷമായ വന്യമൃഗ ശല്യം കൊണ്ട് മേപ്പാടിയും പരിസരപ്രദേശങ്ങളും പൊറുതിമുട്ടുന്ന സാഹചര്യമാണ് കഴിഞ്ഞ കുറെ മാസങ്ങളായി നിലവിലുള്ളത്.
ജനവാസ മേഖലയിൽ നിരന്തരമായി ആന ഇറങ്ങുകയും മനുഷ്യരുടെ ജീവന് അപകടത്തിൽ ആക്കുകയും ഏക്കർ കണക്കിന് കൃഷി നശിപ്പിക്കുകയും ചെയ്യുന്ന സാഹചര്യം ആണ് നിലവിലുള്ളത് പകൽ സമയങ്ങളിൽ പോലും ആനയുടെ ശല്യം കൊണ്ട് ജനങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്
ആവശ്യമായ ഒരു പ്രതിരോധ സംവിധാനവും വനംവകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല ആനയും പുലിയും കരടിയും എല്ലാം മനുഷ്യന്റെ സ്വൈര്യ വികാരത്തിന് തടസ്സമായി നിൽക്കുമ്പോഴും ഇതൊന്നും കണ്ടില്ലെന്നു നടിക്കുകയാണ് കേരളം ഭരിക്കുന്ന സർക്കാർ നിരവധിതവണ ജനങ്ങൾ സംഘടിച്ച് ജനകീയ സമരങ്ങൾ നടത്തുന്ന സാഹചര്യമുണ്ടായി സമരങ്ങൾ നടത്തുമ്പോൾ വനം വകുപ്പിലെ ഉദ്യോഗസ്ഥർ താൽക്കാലികമായി ചില ഉറപ്പുകൾ നൽകി രക്ഷപ്പെടുന്ന സാഹചര്യമാണ് ഉള്ളത് കഴിഞ്ഞ ആഴ്ച മേപ്പാടി ടൗണിൽ സംസ്ഥാനപാത ഉപരോധിക്കുന്ന സമരം ജനങ്ങൾ സംഘടിപ്പിച്ചു അന്നും കുറെ ഉറപ്പുകൾ നൽകി ഇന്നലെ വീണ്ടും ജനവാസ മേഖലയിൽ ആന ഇറങ്ങിയതുമായി ബന്ധപ്പെട്ട് മേപ്പാടി തഞ്ഞിലോഡ് പ്രദേശത്ത് ജനങ്ങൾ സംഘടിക്കുകയും ഈ വിഷയത്തിൽ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സമാധാനപരമായി സമരം നടത്തുകയും ചെയ്തിരുന്നു ഈ സമരത്തെയാണ് പോലീസ് അതിക്രൂരമായി കൈകാര്യം ചെയ്തത് ഇത് ഭരണകൂട ഭീകരതയാണ് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട സർക്കാർ അത് സാധിക്കാതെ വരുമ്പോൾ ചോദ്യം ചെയ്യുന്ന ജനങ്ങളെ പോലീസിനെ ഉപയോഗിച്ച് മർദ്ദിച്ച് എതിർ ശബ്ദങ്ങളും മുഴുവൻ ഇല്ലാതാക്കാൻ ശ്രമിക്കുകയാണ് ഇത് നോക്കിനിൽക്കാനാവില്ല.
ഫലപ്രദമായ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ അധികാരികൾ തയ്യാറായിട്ടില്ല എങ്കിൽ വരുംദിവസങ്ങളിൽ ശക്തമായ സമരങ്ങൾക്ക് യൂത്ത് ലീഗ് നേതൃത്വം നൽകുമെന്ന് യൂത്ത് ലീഗ് കൽപ്പറ്റ നിയോജകമണ്ഡലം പ്രസിഡണ്ട് ഷാജി കുന്നത്ത് ജനറൽ സെക്രട്ടറി ശ്രീ ശിഹാബ് എന്നിവർ അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here