Home Uncategorized സ്‌പെഷലിസ്റ്റ് അധ്യാപകർ എസ് എസ് കെ ഓഫിസിനു മുന്നിൽ ധര്‍ണ നടത്തി

സ്‌പെഷലിസ്റ്റ് അധ്യാപകർ എസ് എസ് കെ ഓഫിസിനു മുന്നിൽ ധര്‍ണ നടത്തി

0
സ്‌പെഷലിസ്റ്റ് അധ്യാപകർ എസ് എസ് കെ ഓഫിസിനു മുന്നിൽ ധര്‍ണ നടത്തി

കല്‍പ്പറ്റ: സമഗ്ര ശിക്ഷാ കേരളക്കു നല്‍കാനുള്ള ഫണ്ട് തടഞ്ഞുവച്ചതില്‍ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സ്‌പെഷലിസ്റ്റ് ടീച്ചേഴ്‌സ് & സ്റ്റാഫ് യൂണിയന്‍ എസ് എസ് കെ ഓഫിസിനു മുന്നിൽ ധര്‍ണ നടത്തി. കഴിഞ്ഞ 22 മാസമായി കേന്ദ്രം സംസ്ഥാന സര്‍ക്കാരിനു ഫണ്ട് അനുവദിക്കുന്നില്ല. സമഗ്ര ശിക്ഷാ കേരളയില്‍ ജോലി ചെയ്യുന്ന 1350 ഓളം സ്‌പെഷലിസ്റ്റ് അധ്യാപകര്‍ക്ക് മൂന്ന് മാസമായി വേതനം ലഭിച്ചിരുന്നില്ല. സംഘടനയുടെ ഇടപെടലിലൂടെ സംസ്ഥാന സര്‍ക്കാര്‍ ഏപ്രില്‍ മാസത്തെ വേതനം അനുവദിച്ചിരുന്നു. നിലവില്‍ മേയ്, ജൂണ്‍ മാസങ്ങളിലെ വേതനം ലഭിക്കാനുണ്ട്. ചുരുങ്ങിയ വേതനത്തില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ക്ക് ജീവിക്കാന്‍ പ്രയാസമാണ്. 10 വര്‍ഷത്തോളമായി സമഗ്ര ശിക്ഷ കേരളയില്‍ പ്രവര്‍ത്തിക്കുന്ന സ്‌പെഷലിസ്റ്റ് അധ്യാപകര്‍ക്ക് 90% ആളുകള്‍ക്കും പി എസ് സി പ്രായപരിധി കഴിഞ്ഞവരാണ്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ കലാകായിക പ്രവര്‍ത്തി പഠന വിഷയങ്ങളില്‍ പാഠപുസ്തകങ്ങള്‍ ഉള്‍പ്പെടെ കുട്ടികള്‍ക്ക് വേണ്ടത്ര പരിശീലനം നല്‍കുന്ന സ്‌പെഷലിസ്റ്റ് അധ്യാപകരെ സ്ഥിരപ്പെടുത്തണമെന്നും, തുല്യ ജോലിക്ക് തുല്യ വേതനം ഉറപ്പുവരുത്തണമെന്നും സംഘടന ആവശ്യപ്പെട്ടു. പ്രതിഷേധ ധര്‍ണ സിഐടിയു ജില്ലാ സെക്രട്ടറി വി .വി .ബേബി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പി.ടി. ഷിജോ സ്വാഗതവും, പ്രസിഡന്റ് ടി.കെ.ഫൗസിയ അധ്യക്ഷതയും വഹിച്ചു. കെ എസ് ടി എ സംസ്ഥാനസെക്രെട്ടറി പി.ജെ ബിനേഷ് അഭിവാദ്യമര്‍പ്പിച്ച് സംസാരിച്ചു. അരുണ്‍ കുമാര്‍, പിവി മനോജ് എന്നിവര്‍ അഭിവാദ്യമര്‍പ്പിച്ചു. മനോജ് ആവണി നന്ദി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here