Home Uncategorized ലഹരി വിരുദ്ധദിനം: സംഗീത നാടകം അരങ്ങേറി

ലഹരി വിരുദ്ധദിനം: സംഗീത നാടകം അരങ്ങേറി

0
ലഹരി വിരുദ്ധദിനം: സംഗീത നാടകം അരങ്ങേറി

ബത്തേരി: ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച്‌ ഡോണ്‍ ബോസ്കോ കോളജിന്‍റെ നേതൃത്വത്തില്‍ ബത്തേരി താലൂക്കിലെ വിവിധ സ്കൂളുകളില്‍ നോവ് എന്ന സംഗീത നാടകം അരങ്ങേറി.

സൈറ്റ് വയനാട്, ജില്ലാ ലീഗല്‍ സർവീസസ് അഥോറിറ്റി, എക്സൈസ് ഡിപ്പാർട്ട്മെന്‍റ് എന്നിവയുടെ സഹകരണത്തോടെയായിരുന്നു നാടകാവതരണം.

നാടകത്തിന്‍റെ ഫ്ളാഗ് ഓഫ് കർമ്മം ബത്തേരി മുനിസിപ്പല്‍ ചെയർമാൻ ടി.കെ. രമേശ് നിർവഹിച്ചു. ശ്രീജ ജനാർധനൻ നായർ (ചെയർമാൻ ടിഎല്‍എസ്‌സി ബത്തേരി സിവില്‍ ജഡ്ജ് സീനിയർ ഡിവിഷൻ), അനീഷ് ചാക്കോ (ഡിഎല്‍എസ്‌എ സെക്രട്ടറി) എന്നിവർ പ്രസംഗിച്ചു.

സിവില്‍ എക്സൈസ് ഓഫീസർ നിക്കോളാസ് ജോസ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. കോളജ് പ്രിൻസിപ്പല്‍ റവ.ഡോ. ഷാജൻ നൊറോണയാണ് നാടകത്തിന്‍റെ രചനയും സംവിധാനവും നിർവഹിച്ചത്.

ബത്തേരി മുനിസിപ്പാലിറ്റി, സെന്‍റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂള്‍, ഗ്രീൻഹില്‍സ്, മൂലങ്കാവ് ഹയർ സെക്കൻഡറി സ്കൂള്‍, സെന്‍റ് മേരീസ് ഹയർ സെക്കൻഡറി, കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂള്‍ എന്നിവിടങ്ങളിലായി എണ്ണായിരത്തിലധികം വിദ്യാർഥികളിലേക്ക് ലഹരി വിരുദ്ധ സന്ദേശം എത്തിക്കാൻ നാടകത്തിന് സാധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here