Home Uncategorized ഒരു ഗ്രാമത്തിന്റെ നന്മയുടെ മുഖമായി വീട്ടിമൂല

ഒരു ഗ്രാമത്തിന്റെ നന്മയുടെ മുഖമായി വീട്ടിമൂല

0
ഒരു ഗ്രാമത്തിന്റെ നന്മയുടെ മുഖമായി വീട്ടിമൂല

പുല്‍പള്ളി: വീട്ടിമൂല പുല്‍പള്ളി ഗ്രാമപഞ്ചായത്ത്‌ രണ്ടാം വാര്‍ഡ്‌ പാതിരി വനത്തോട്‌ ചേര്‍ന്നു കിടക്കുന്ന കാര്‍ഷിക കുടിയേറ്റ ഗ്രാമം.

ആദിവാസികള്‍, ചെട്ടിമാര്‍, കുടിയേറ്റ കര്‍ഷകര്‍ അടങ്ങുന്നതാണ്‌ ഈ ഗ്രാമം. വീട്ടിമൂല ഗ്രാമത്തില്‍ പട്ടികജാതി, പണിയര്‍, കാട്ടുനായ്‌ക്കര്‍, കുറുമര്‍ ഉള്‍പ്പെടുന്ന ആറ്‌ ഉന്നതികളാണുള്ളത്‌. വയനാട്‌ ജില്ലയിലെ മറ്റ്‌ ഗ്രാമങ്ങളെ അപേക്ഷിച്ച്‌ ഭൂമിശാസ്‌ത്രപരമായി യാതൊരുവിധ പ്രത്യേകതകളും ഈ ഗ്രാമത്തിന്‌ ഇല്ല .സ്‌ഥിരം വന്യമൃഗ ശല്യം,കൃഷി നാശം എല്ലാം വയനാട്ടിലെ മറ്റ്‌ ഗ്രാമങ്ങളിലേതുപോലെ തന്നെ .എന്നാല്‍ ഈ ഗ്രാമം ഇന്ന്‌ നാടിന്‌ മാതൃകയാവുകയാണ്‌. ഇതിന്‌ നിദാനമാകുന്നത്‌ 1988ല്‍ ഇവിടെ സ്‌ഥാപിതമായ വീട്ടിമൂല കൈരളിക്ല ബ്ബാണ്‌.

നാട്ടിലെ കുറച്ചു മുതിര്‍ന്നവരും ചെറുപ്പക്കാരും ചേര്‍ന്ന്‌ ഒരു വായനശാലയുംക്ല ബ്ബും ആരംഭിക്കുമ്ബോള്‍ വലിയ പ്രതീക്ഷകള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഗ്രാമത്തിന്റെ പ്രധാന വരുമാന മാര്‍ഗ്ഗമായിരുന്ന കുരുമുളകിന്റെ തകര്‍ച്ച, വന്യമൃഗശല്യം മൂലം നിര്‍ത്തേണ്ടിവന്ന നെല്‍കൃഷി തകര്‍ച്ചയുടെ പടുകുഴിയിലായിരുന്നു വീട്ടിമൂല. കുട്ടികളുടെ വിദ്യാഭ്യാസംപോലും നിലയ്‌ക്കുന്ന അവസ്‌ഥയിലേക്ക്‌ ഈ ഗ്രാമവും വഴുതി വീഴുകയായിരുന്നു. ഈ തകര്‍ച്ചകള്‍ക്കു നടുവില്‍ നിന്ന്‌ വീട്ടിമൂലയുടെ അതിജീവനത്തിന്റെ കഥയാണിത്‌.

ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്ബ്‌ ഗ്രാമത്തിലെ ഒരു കര്‍ഷകന്റെ രണ്ട്‌ പശുക്കളെ കടുവ ആക്രമിച്ചു കൊന്നു. അതുവരെ കാട്ടാനയും, പന്നിയും, കുരങ്ങുമായിരുന്നു ഈ ഗ്രാമവാസികളുടെ ശത്രുക്കള്‍ .കടുവകൂടി സമീപത്തെ വനത്തില്‍ നിന്നും ഗ്രാമത്തിലെത്തിയതോടെ ജനങ്ങള്‍ക്ക്‌ കൂട്ടായ പ്രതിരോധം ആവശ്യമായി വന്നു .ഈ കൂട്ടായ്‌മയാണ്‌ വളര്‍ന്നു പന്തലിച്ച്‌ ഇന്ന്‌ നാടിന്റെ തന്നെ മാതൃകയായി മാറിയത്‌. തങ്ങള്‍ നേരിടുന്ന വന്യമൃഗശല്യം പരിഹരിക്കുവാന്‍ സര്‍ക്കാരിനോ വനം വകുപ്പിനോ സാധ്യമല്ലെന്ന തിരിച്ചറിവില്‍ നിന്നും വീട്ടി മൂലക്കാര്‍ സ്വയം ഉണരുകയായിരുന്നു. വനാതിര്‍ത്തിയിലെ പ്രതിരോധ സംവിധാനങ്ങള്‍ ഷോക്ക്‌ ഫെന്‍സിങ്‌, പ്രതിരോധ കിടങ്ങുകള്‍ തുടങ്ങിയവയൊക്കെ സ്‌ഥാപിക്കുന്നതിന്‌ ഗ്രാമവാസികള്‍ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങി.

എല്ലാറ്റിനും നേതൃത്വമായി വീട്ടിമൂല കൈരളിയും. ഇടിഞ്ഞു തകര്‍ന്ന പ്രതിരോധ കിടങ്ങുകള്‍ നവീകരിച്ചു തങ്ങളുടെ ഗ്രാമത്തില്‍ വരുന്ന വനത്തിന്റെ (ഏകദേശം 5 കിലോമീറ്റര്‍ ദൂരം) ഷോക്ക്‌ ഫെന്‍സിങ്‌ പുനക്രമീകരിച്ചു . ഇതിനായി വോള്‍ട്ടേജ്‌ ക്രമീകരണത്തിനായി 5 എനര്‍ജെയ്‌സറുകള്‍, ബാറ്ററികള്‍ എന്നിവ വാങ്ങി. ഇതിനൊക്കെ വനം വകുപ്പും സഹായത്തിനു ണ്ടായിരുന്നു.

ഇവയുടെ അറ്റകുറ്റപണികള്‍, കരണ്ട്‌ ചാര്‍ജ്‌ എന്നിവയൊക്കെ നാട്ടുകാരുടെ കൂട്ടായ്‌മയാണ്‌ വഹിക്കുന്നത്‌. 5 കിലോമീറ്റര്‍ ദൂരമുള്ള ഷോക്ക്‌ ഫെന്‍സിങ്‌ ഓരോ ദിവസവും കൃത്യമായ ദൂരത്തില്‍ ഗ്രാമവാസികള്‍ ക്രമം വച്ച്‌ പരിശോധിക്കും, പരിപാലിക്കും .കാര്യങ്ങള്‍ കൃത്യമായി നടക്കുവാന്‍ തുടങ്ങിയതോടെ പ്രദേശവാസികള്‍ ഇതിനാവശ്യമായ ഫണ്ടിലേക്ക്‌ കൃത്യമായി സംഭാവന ചെയ്യുവാന്‍ തുടങ്ങി .വര്‍ഷത്തില്‍ രണ്ടുതവണ ഇതിനായി സംഘാടകര്‍ നാട്ടുകാരെ സമീപിക്കും .കൃത്യമായ വരവ്‌ ചിലവ്‌ കണക്ക്‌ ഇതിനായി രൂപീകരിച്ച്‌ വാട്‌സ്‌ആപ്പ്‌ ഗ്രൂപ്പിലും നേരിട്ടും അറിയിക്കും. ഇതിനായി പോസ്‌റ്റ് ഓഫീസില്‍ ഒരു അക്കൗണ്ടും തുടങ്ങി. അക്കൗണ്ടില്‍ മുപ്പതിനായിരം രൂപ കരുതല്‍ ഫണ്ടായി എപ്പോഴും ഉണ്ടായിരിക്കും.

ഈ കൂട്ടായ്‌മ രൂപീകരിച്ച ശേഷം ഇതുവരെ ഒന്നരലക്ഷത്തോളം രൂപ ഈ ഇനത്തില്‍ ചിലവായി. വനാതിര്‍ത്തികള്‍ സംരക്ഷിക്കപ്പെടാന്‍ തുടങ്ങിയതോടെ ഗ്രാമത്തിലെ വയലുകളില്‍ നിലച്ചിരുന്ന നെല്‍കൃഷിയും തിരിച്ചുവന്നു. മഴക്കാലത്ത്‌ നെല്ലും വേനല്‍ക്കാലത്ത്‌ പയറും, പടവലവും,വെണ്ടയും, മുളകും വീട്ടിമൂലയിലെ വയലുകളെ നിത്യഹരിതാഭമാക്കി. വനത്തിനുള്ളില്‍ വന്യമൃഗങ്ങള്‍ക്ക്‌ കുടിവെള്ളത്തിനായി കൂറ്റന്‍ ചിറയും നാട്ടുകാരുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ചു.

വന്യമൃഗപ്രതിരോധത്തിലോ കാര്‍ഷിക മേഖലയുടെ തിരിച്ചുവരവിലോ മാത്രം വീട്ടിമൂലയുടെ നന്മ ഒതുങ്ങി നിന്നില്ല. 2019 ജൂണ്‍ 23 ന്‌ കൈരളിക്ല ബ്ബിന്റെ നേതൃത്വത്തില്‍ നാട്ടുകൂട്ടം എന്ന കൂട്ടായ്‌മയും രൂപീകരിച്ച്‌ പ്രവര്‍ത്തനം തുടങ്ങി. കാര്യങ്ങള്‍ ഇത്രയൊക്കെ എത്തിയപ്പോഴാണ്‌ നാട്ടിലെ ജീവിതശൈലീ രോഗങ്ങളാല്‍ കഷ്‌ടത അനുഭവിക്കുന്നവരുടെ ദൈന്യത ശ്രദ്ധയില്‍പ്പെട്ടത്‌. ഇതേ തുടര്‍ന്ന്‌ 2023 ജൂണില്‍ കനിവ്‌ ചാരിറ്റബിള്‍ സൊസൈറ്റി എന്നൊരു സന്നദ്ധ സംഘടന കൂടി നാട്ടുകാര്‍ രൂപീകരിച്ചു.

തങ്ങളുടെ ഗ്രാമത്തില്‍ ഒരാള്‍ പോലും മരുന്നോ ഭക്ഷണമോ ഇല്ലാതെ കഷ്‌ടത അനുഭവിക്കരുത്‌ എന്ന നല്ല സമരിയക്കാരന്റെ മനോഭാവമായിരുന്നു ഇതിനു പിന്നില്‍ ഉണ്ടായിരുന്നത്‌. വി.എല്‍ ഉദയനന്‍ (രക്ഷാധികാരി), ടി.വി. ബിനോയ്‌ (പ്രസിഡന്റ്‌), വി.എം. മനോജ്‌ (സെക്രട്ടറി), എം.വി സതീഷ്‌ (ട്രഷറര്‍) എന്നിവര്‍ ഭാരവാഹികളായ കമ്മറ്റിയാണ്‌ കനിവിന്‌ നേതൃത്വം നല്‍കുന്നത്‌.

ചുരുങ്ങിയ കാലയളവിനുള്ളില്‍ നാലു ലക്ഷത്തോളം രൂപയുടെ സഹായമാണ്‌ ഈ ഗ്രാമവാസികള്‍ക്ക്‌ കനിവിലൂടെ ലഭിച്ചത്‌. ഭക്ഷണമില്ലാതെ കഷ്‌ടത അനുഭവിക്കുന്നവര്‍ക്ക്‌ ഭക്ഷണ കിറ്റുകളും ഇവര്‍ കൃത്യമായി എത്തിച്ചു നല്‍കുന്നു. ഇതിനും പുറമേ കുട്ടികള്‍ക്ക്‌ പഠനോപകരണങ്ങളും വിതരണം ചെയ്യുന്നു. ഗ്രാമവാസികളുടെ കൂട്ടായ്‌മയുടെ പാതയോര ശുചീകരണം വേറിട്ട മാതൃകയാണ്‌.

ഗ്രാമത്തിലൂടെ കടന്നുപോകുന്ന പുല്‍പ്പള്ളി പയ്യമ്ബള്ളി റോഡിന്റെ 3 കിലോമീറ്റര്‍ ദൂരം, ഗ്രാമത്തിലെ റോഡുകളായ ചാത്തമംഗലം പള്ളിച്ചിറ റോഡ്‌, ചാത്തമംഗലം റോഡ്‌ വീട്ടിമൂല കവല വീട്ടിമൂല ഉന്നതി റോഡ്‌ എന്നിവയുടെ ഇരുവശത്തെയും കാട്‌ ഗ്രാമവാസികള്‍ എല്ലാ വര്‍ഷവും രണ്ടും മൂന്നും തവണ മെഷീന്‍ ഉപയോഗിച്ച്‌ വെട്ടി ശുചിയാക്കുന്നു. മറ്റു പലരും ഇക്കാര്യത്തില്‍ ഭരണാധികാരികളുടെ കനിവിനായി കാത്തുനില്‍ക്കുമ്ബോള്‍ ഇവിടെ വീട്ടിമൂലക്കാര്‍ ഇതിന്‌ വേറിട്ട കാഴ്‌ചയാവുകയാണ്‌. ഇന്നത്തെ തലമുറയെ സുരക്ഷിതരാക്കാന്‍ യഗ്നിക്കുമ്ബോഴും ഭാവി തലമുറയെ സുസ്‌ഥിരരാക്കുവാനും ഇവര്‍ ബദ്ധശ്രദ്ധാലുക്കളാണ്‌. കുട്ടികളെ കാലത്തിനനുസരിച്ച്‌ ഒരുക്കുവാന്‍ മോട്ടിവേഷന്‍ക്ല ാസുകള്‍, കായിക പരിശീലനങ്ങള്‍, കലാ പരിശീലന പരിപാടികള്‍, ജീവിതശൈലി രോഗങ്ങളില്‍ നിന്നും മാറി നില്‍ക്കുവാനുള്ള ഭക്ഷണക്രമീകരണം അടക്കമുള്ള പരിശീലന പരിപാടികള്‍ ഇവര്‍ സംഘടിപ്പിക്കുന്നു.

ഗ്രാമത്തിലെ മുഴുവന്‍ കുട്ടികളെയും ഇത്തരം പരിശീലന പരിപാടികളില്‍ പങ്കെടുക്കുവാന്‍ ഗ്രാമത്തിലെ മാതാപിതാക്കളും കൃത്യമായി ശ്രദ്ധിക്കുന്നു.കൈരളിക്ല ബ്ബ്‌ കേര കരിച്ച്‌ കുട്ടികള്‍ക്ക്‌ സൗജന്യ ട്യൂഷന്‍ക്ല ാസുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. ഇവയ്‌ക്കൊക്കെ നേതൃത്വം നല്‍കുവാന്‍ ഗ്രാമത്തിലെ ഉദാ്യേഗസ്‌ഥരുടെ കൂട്ടായ്‌മയും ഉണ്ട്‌.ക്ല ബ്ബിന്റെ നേതൃത്വത്തില്‍ നടത്തിയിരുന്ന പി.എസ്‌.സി പരിശീലന കേന്ദ്രത്തില്‍ നിന്നും പരിശീലനം നേടിയവരില്‍ (2 കി.മീറ്റര്‍ ചുറ്റളവില്‍) 41 പേരാണ്‌ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചത്‌. ഇവരില്‍ 10 പേര്‍ പട്ടികജാതി പട്ടിക വര്‍ഗ്ഗത്തില്‍പ്പെട്ടവരാണ്‌. പി.പി തോമസ്‌ (രക്ഷാധികാരി), കെ.എസ്‌ മഹേശന്‍ (പ്രസിഡന്റ്‌), പി.എന്‍ വിനോദ്‌ (സെക്രട്ടറി), ടി.ബി അരുണ്‍ (ട്രഷറര്‍) എന്നിവര്‍ ഭാരവാഹികളായ കൈരളി കമ്മിറ്റിയാണ്‌ നാടിന്റെ തിലക കുറിയായി പ്രവര്‍ത്തിക്കുന്നത്‌. രാഷ്ര്‌ടപിതാവായ ഗാന്ധിജി സ്വപ്‌നം കണ്ട ഗ്രാമ സ്വരാജ്‌ യഥാര്‍ത്ഥത്തില്‍ നടപ്പാക്കുന്നത്‌ വീട്ടിമൂല ഗ്രാമത്തിലാണ്‌.

LEAVE A REPLY

Please enter your comment!
Please enter your name here