Home Uncategorized ചിറ്റൂര്‍ – അരിമാനി റോഡ് തകര്‍ന്നു

ചിറ്റൂര്‍ – അരിമാനി റോഡ് തകര്‍ന്നു

0
ചിറ്റൂര്‍ – അരിമാനി റോഡ് തകര്‍ന്നു

ബത്തേരി: മേലെ പുത്തൻകുന്നില്‍ നിന്ന് ചിറ്റൂർ അരിമാനിവഴി കോളിയാടിയിലേക്കുള്ള റോഡ് തകർന്ന് ഗതാഗത യോഗ്യമല്ലാതായതോടെ യാത്രക്കാർ ദുരിതത്തിലായി.

മേഖലയിലെ ജനങ്ങള്‍ പഞ്ചായത്ത് ഓഫീസിലും മറ്റുമായി പോയികൊണ്ടിരിക്കുന്നത് ഇതുവഴിയാണ്. റോഡ് തകർന്നതോടെ കിലോമീറ്ററുകള്‍ ചുറ്റിയാണ് ഇപ്പോള്‍ ആളുകള്‍ പഞ്ചായത്ത് ഓഫീസിലും മറ്റും പോകുന്നത്.

റോഡ് തകർന്നതോടെ ഓട്ടോറിക്ഷകള്‍പോലും വിളിച്ചാല്‍ വരാത്ത അവസ്ഥയാണ്. വാഹനം ഇതുവഴി ഓടാത്തതിനാല്‍ രോഗികളെപോലും ആശുപത്രിയിലെയ്ക്ക് എടുത്തുകൊണ്ടുപോകേണ്ട അവസ്ഥയാണ്.

ചിറ്റൂർ അരിമാനി മേഖലയില്‍ നിന്ന് സ്കൂളുകളിലേയ്ക്കും കോളജുകളിലേയ്ക്കും നിരവധി വിദ്യാർഥികളാണ് പോകുന്നത്. ഇവരെല്ലാം ഇപ്പോള്‍ കാല്‍നടയായാണ് സഞ്ചരിക്കുന്നത്. തകർന്ന് കിടക്കുന്ന ചിറ്റൂർ – അരിമാനി റോഡ് അടിയന്തരമായി ഗതാഗതയോഗ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here