Home Uncategorized കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി

കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി

0
കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി

വെള്ളമുണ്ട: ആസാം സ്വദേശിയായ മാഫിദുൽ ഹഖ് (30) നെയാണ് വെള്ളമുണ്ട പോലീസ് പിടികൂടിയത്. ഇയാളിൽ നിന്ന് 52.36 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. 22.06. 2025 ഞായറാഴ്ച്ച ഉച്ചയോടെ പട്രോളിംഗ് ഡ്യൂട്ടിക്കിടെ തരുവണ കുന്നുമ്മൽ അങ്ങാടിയിൽ വെച്ച് പോലീസ് വാഹനം കണ്ട് പരിഭ്രമിച്ച ഇയാളെ തടഞ്ഞു നിർത്തി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുക്കുന്നത്. വെള്ളമുണ്ട സ്റ്റേഷൻ എസ്.എച്ച്.ഒ ടി.കെ മിനിമോൾ, എ.എസ്.ഐമാരായ സിഡിയ ഐസക്, ഷാജഹാൻ, എസ്.സി.പി.ഓ അനീസ്, സി.പി.ഓമാരായ റയീസ്, വിനീഷ്, വിജിത്, ജാബിർ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here