Home Uncategorized എലിപ്പനി പ്രതിരോധ ക്യാമ്പയിൻ നടത്തി

എലിപ്പനി പ്രതിരോധ ക്യാമ്പയിൻ നടത്തി

0
എലിപ്പനി പ്രതിരോധ ക്യാമ്പയിൻ നടത്തി

പനമരം: മണ്ണിൽ പണി എടുക്കുന്ന മുഴുവൻ തൊഴിലാളികളെയും ലക്ഷ്യം വെച്ച് കൊണ്ട് പനമരം ഗ്രാമ പഞ്ചായത്തും സാമൂഹ്യ ആരോഗ്യ കേന്ദ്രവും സംയുക്തമായി നടത്തുന്ന എലിപ്പനി പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി പഞ്ചായത്തിലുള്ള വിവിധ ടൗണുകളിൽ ഡോക്സി ബൂത്തുകൾ പ്രവർത്തിച്ചു . ബൂത്തുകൾ വഴി ഡോക്സിസൈക്ലിൻ ഗുളികയും ബോധവൽക്കരണ നോട്ടീസും വിതരണം ചെയ്തു. പഞ്ചായത്ത്‌ തല ഉദ്ഘാടനം പനമരം ബസ് സ്റ്റാൻഡിൽ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ലക്ഷ്മി ആലക്കമുറ്റം നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ടി സുബൈർ അധ്യക്ഷത വഹിച്ചു ചടങ്ങിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും നഴ്സിംഗ് വിദ്യാർതി കളും ആശാപ്രവർത്തകരും പങ്കെടുത്തു .

LEAVE A REPLY

Please enter your comment!
Please enter your name here