ചീരാല്‍: വന്യജീവി ആക്രമണം നേരിടുന്ന നന്പ്യാർകുന്ന്, ചീരാല്‍ പ്രദേശങ്ങള്‍ കത്തോലിക്ക കോണ്‍ഗ്രസ് രൂപതാ നേതാക്കള്‍ സന്ദർശിച്ചു.
പഴൂർ യൂണിറ്റ്, ബത്തേരി ഫൊറോന നേതാക്കളും രൂപതാ പ്രസിഡന്‍റ് ജോണ്‍സണ്‍ തൊഴുത്തുങ്കല്‍, ബത്തേരി ഫൊറോന ഡയറക്ടർ ഫാ. ജോസ് മേച്ചേരില്‍, വൈസ് പ്രസിഡന്‍റ് സാജു പുലിക്കോട്ടില്‍,
രൂപതാ സെക്രട്ടറിമാരായ തോമസ് പട്ടമന, മോളി മാമൂട്ടില്‍, പഴൂർ യൂണിറ്റ് പ്രസിഡന്‍റ് ചെറിയാൻ ആലുങ്കല്‍, വൈസ് പ്രസിഡന്‍റ് ജോസ് ചെറതലക്കല്‍, ബിജു പുലവേലില്‍, പ്രിൻസ് ചിങ്ങനമറ്റം തുടങ്ങിയവർ കൃഷ്ണൻ മുക്കുപുരയുടെ വീട്ടിലെത്തി കാര്യങ്ങള്‍ വിലയിരുത്തി.
വന്യമൃഗ ശല്യത്തിനെതിരേയുള്ള എല്ലാ പ്രവർത്തനങ്ങള്‍ക്കും പൂർണ പിന്തുണ പ്രഖ്യാപിച്ചു.