Home Uncategorized ബൈപാസിലെ ചെളി നീക്കി കാല്‍നട യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കണം: യൂത്ത് കോണ്‍ഗ്രസ്

ബൈപാസിലെ ചെളി നീക്കി കാല്‍നട യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കണം: യൂത്ത് കോണ്‍ഗ്രസ്

0
ബൈപാസിലെ ചെളി നീക്കി കാല്‍നട യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കണം: യൂത്ത് കോണ്‍ഗ്രസ്

കല്‍പ്പറ്റ: കല്‍പ്പറ്റ ബൈപാസിന്‍റെ ഇരുവശങ്ങളിലും നിക്ഷേപിച്ച മണ്ണ് കാലവർഷം ശക്തി പ്രാപിച്ചതോടെ ചെളിക്കളമാവുകയും കാല്‍നട യാത്രക്കാർക്ക് ബുദ്ധിമുട്ട് ആവുകയും ചെയ്തത് പരിഹരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ചെളി നീക്കംചെയ്ത് കാല്‍നടയാത്ര സാധ്യമാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് കല്‍പ്പറ്റ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

റോഡ് നവീകരിച്ചതിനു ശേഷമാണ് റോഡിന്‍റെ ഇരുവശങ്ങളിലുമായി കരാറുകാരൻ മണ്ണ് നിക്ഷേപിച്ചത്. വലിയ വാഹനങ്ങള്‍ വരുന്പോള്‍ കാല്‍നടയാത്രക്കാർക്ക് സൈഡിലേക്ക് ഇറങ്ങി നില്‍ക്കാൻ സാധിക്കാത്തവിധം ചെളിയാണ് ഇരുവശങ്ങളിലും. ദൈനംദിനം സ്കൂളുകളിലേക്കും ആശുപത്രികളിലേക്കുമായി ഒട്ടനവധി യാത്രക്കാരാണ് ഈ റോഡ് ഉപയോഗിക്കുന്നത്.

റോഡിന്‍റെ ഇരുവശവും ഉടൻ കോണ്‍ക്രീറ്റ് ചെയ്ത് കാല്‍നടയാത്രക്കാർക്ക് സൗകര്യം ഒരുക്കാൻ ബന്ധപ്പെട്ട അധികാരികള്‍ തയാറാകണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ക്ക് യൂത്ത് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി.

മണ്ഡലം പ്രസിഡന്‍റ് മുഹമ്മദ് ഫെബിൻ അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ഹർഷല്‍ കോന്നാടൻ, ജില്ലാ സെക്രട്ടറി ഷാഫി പുല്‍പ്പാറ, പ്രതാപ് കല്‍പ്പറ്റ, രമ്യ ജയപ്രസാദ്, ജംഷീർ ബൈപാസ്, സി. ഷൈജല്‍, ഷബീർ പുത്തൂർവയല്‍, അർജുൻ ദാസ് തുടങ്ങിയവർ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here