സുല്‍ത്താൻബത്തേരി: പാതയോരത്തെ ഉണക്കമരം സമീപത്തെ വീടിനും യാത്രക്കാർക്കും ഭീഷണിയാകുന്നു. ദേശീയപാത 766ന്‍റെ ഓരത്ത് മുത്തങ്ങ എടത്തറയിലാണ് സമീപത്തെ വീടിനും വാഹനങ്ങള്‍ക്കും യാത്രക്കാർക്കും ഭീഷണിയായി ഉണക്കമരം നില്‍ക്കുന്നത്.
വലിയ വാകമരം ഉണങ്ങി നില്‍ക്കാൻ തുടങ്ങിയിട്ട് രണ്ട് വർഷം കഴിഞ്ഞു.
മഴയും വെയിലുമേറ്റ് ഇതിന്‍റെ ശിഖരങ്ങള്‍ പൂതലിച്ച് കാറ്റില്‍ വീഴുന്നതും പതിവാണ്. കഴിഞ്ഞദിവസം മരത്തിന്‍റെ വലിയശിഖരം പൊട്ടിവീണിരുന്നു. മരം നില്‍ക്കുന്നതിന് നേരെ എതിർവശത്ത് താമസിക്കുന്ന പൂവനിക്കുന്നേല്‍ മോഹനന്‍റെ വീടിനാണ് ഏറ്റവും വലിയ അപകട ഭീഷണി. മരം വെട്ടിനീക്കി അപകടം ഒഴിവാക്കണമെന്നാണ് മോഹനൻ ആവശ്യപ്പെടുന്നത്.