Home NEWS SPORTS പഞ്ചാബിന്റെ സ്വപ്നം; ആറാം കീരിടത്തിലേക്ക് കണ്ണും നട്ട് മുംബൈ; ബംഗളുരുവിന്റെ എതിരാളികളെ ഇന്നറിയാം

പഞ്ചാബിന്റെ സ്വപ്നം; ആറാം കീരിടത്തിലേക്ക് കണ്ണും നട്ട് മുംബൈ; ബംഗളുരുവിന്റെ എതിരാളികളെ ഇന്നറിയാം

0
പഞ്ചാബിന്റെ സ്വപ്നം; ആറാം കീരിടത്തിലേക്ക് കണ്ണും നട്ട് മുംബൈ; ബംഗളുരുവിന്റെ എതിരാളികളെ ഇന്നറിയാം

അഹമ്മദാബാദ് : ഐപിഎല്‍ സെമിഫൈനല്‍ പോരാട്ടമായ രണ്ടാം ക്വാളി ഫയറിനായി( IPL Qualifier 2) ഇന്ന് മുംബൈ- പഞ്ചാബ് ടീമുകള്‍ ഏറ്റുമുട്ടും. ഐപിഎല്‍ കന്നിക്കിരീടം മോഹിച്ചെത്തി പഞ്ചാബ് ഇറങ്ങുമ്പോള്‍ ആറാം കീരിടത്തിന് സ്ഥലമൊരുക്കുകയാണ് മുംബൈ ഇന്ത്യന്‍സിന്റെ ലക്ഷ്യം. സൂപ്പര്‍ ത്രില്ലര്‍ പോരാട്ടമായിരിക്കുമെന്നതില്‍ ആരാധകര്‍ക്ക് തര്‍ക്കമില്ലപോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനാക്കാരായി പ്ലേ ഓഫില്‍ കടന്നെങ്കിലും ഒന്നാം ക്വാളിഫയറില്‍ ബംഗളരൂവിനോട് ദയനീയ തോല്‍വി വഴങ്ങേണ്ടിവന്നതിന്റെ ക്ഷീണം പഞ്ചാബിനുണ്ട്. മറുവശത്ത് നാലാം സ്ഥാനാക്കാരനായി പ്ലേ ഓഫില്‍ കടന്ന് മുംബൈ കരുത്തരായ ഗുജറാത്തിനെ വീഴ്ത്തിയാണ് രണ്ടാം ക്വാളിഫയറിന് ടിക്കറ്റെടുത്തത്.മത്സരം അഹമ്മദാബാദ് നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ രാത്രി ഏഴരയ്ക്കാണ് മത്സരം. സ്റ്റാര്‍ സ്‌പോടര്‍ട്‌സ് ചാനലുകളിലും ജിയോ ഹോട്‌സ്റ്റാറിലും കാണാം. ഇന്നത്തെ വിജയികള്‍ മൂന്നിന് നടക്കുന്ന ഫൈനലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളൂരുവിനെ നേരിടും.

LEAVE A REPLY

Please enter your comment!
Please enter your name here