Home Uncategorized മഠത്തുംകുനി ചരിത്രമാകുമ്പോൾആദരംകൊണ്ട് ചരിത്രം രചിച്ച് ജില്ലാപഞ്ചായത്ത്‌ മെമ്പർ

മഠത്തുംകുനി ചരിത്രമാകുമ്പോൾആദരംകൊണ്ട് ചരിത്രം രചിച്ച് ജില്ലാപഞ്ചായത്ത്‌ മെമ്പർ

0
മഠത്തുംകുനി ചരിത്രമാകുമ്പോൾആദരംകൊണ്ട് ചരിത്രം രചിച്ച് ജില്ലാപഞ്ചായത്ത്‌ മെമ്പർ

വെള്ളമുണ്ട:
വാർഡ് പുനർ വിഭജനത്തിന്റെ ഭാഗമായി വെള്ളമുണ്ട ഗ്രാമപഞ്ചായത്തിൽ ഇനി ഇല്ലാതാകുന്ന മഠത്തുംകുനി വാർഡിന്റ അവസാന ഗുണഭോക്തൃ ഗ്രാമസഭയിൽ പങ്കെടുത്ത മുഴുവൻ അംഗങ്ങളെയും ആദരിച്ച്‌ വയനാട് ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷൻ മെമ്പർ ജുനൈദ് കൈപ്പാണി വേറിട്ട ചരിത്രം സൃഷ്ടിച്ചു.
രാജ്യത്ത് തന്നെ ഇതാദ്യമായിരിക്കും ഒരു ഗ്രാമസഭയിൽ പങ്കെടുത്ത മുഴുവൻ ആളുകളെയും തദ്ദേശ സംവിധാനം ആദരിക്കുന്നത്.
ജനകീയാസൂത്രണ പ്രതിജ്ഞയും
സമ്മാനവിതരണവും ഗ്രാമ സഭാഅംഗങ്ങളുടെ ഫോട്ടോ സെഷനും മധുരം പങ്ക് വെക്കലുമൊക്കെയായി ആഘോഷപൂർവ്വം പിരിഞ്ഞു.
ജനാധിപത്യത്തിന്റെ ഏറ്റവും താഴെ തട്ടിലെ ഉത്സവമാണ് ഓരോ ഗ്രാമസഭയും എന്നത് അന്വർത്ഥമാക്കുന്ന രൂപത്തിലായിരുന്നു കാര്യങ്ങൾ.
വാർഡ് മെമ്പർ വിജേഷ് പുല്ലോറയുടെ അധ്യക്ഷതയിൽ വാർഡിലെ പ്രശ്നങ്ങളും പരിഹാരങ്ങളും സഗൗരവം അംഗങ്ങൾ ചർച്ച ചെയ്തു കൊണ്ടിരിക്കെയാണ്‌ കൈനിറയെ ചോക്ലേറ്റും പുതു വസ്ത്രവുമൊക്കെയായി ജില്ലാ പഞ്ചായത്ത്‌ മെമ്പർ ജുനൈദ് കൈപ്പാണിയെത്തുന്നത്.
ഗ്രാമസഭയിൽ ഹാജരായ മുഴുവൻ ആളുകളേയും അഭിസംബോധന ചെയ്തു.
ആളുകൾ പരസ്പരം ആലിംഗനം ചെയ്തും ഹസ്‌തദാനം നൽകിയുമാണ് ഗ്രാമസഭ അവസാനിപ്പിച്ചത്.
വാർഡ് പുനർവിഭജനത്തിൽ മഠത്തുംകുനി എന്ന പേരിൽ ഇനി ഒരു വാർഡ് പഞ്ചായത്തിൽ ഉണ്ടാകില്ല.

“ഗ്രാമസഭയിൽ
പാസ്സാക്കിയ ഒരു കാര്യം റദ്ദാക്കുന്നതിന് പാർലമെന്റിന് പോലും അധികാരമില്ല” എന്ന താണ് യാഥാർഥ്യം.
ഗ്രാമസഭകൾ ശക്തി പ്പെടുത്തിയാൽ മാത്രമേ നമ്മുടെ ജനാധിപത്യ സംസ്ക്കാരവും മതേതര മൂല്യങ്ങളും സംരക്ഷിക്കാൻ സാധിക്കുകയുള്ളുവെന്ന് ജുനൈദ് കൈപ്പാണി പറഞ്ഞു.
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്
മടത്തുംകുനി സാംസ്‌കാരിക നിലയത്തിലാണ് യോഗം ചേർന്നത്.
ഗ്രാമസഭകൾ
സക്രിയവും സജീവവുമാക്കുക എന്നതും കൂടുതൽ ആളുകളെ ആകർഷിപ്പി കുകയും ചെയ്യുക എന്നതായിരുന്നു ഇങ്ങനെ യൊരു ശ്രമം കൊണ്ട് ലക്ഷ്യമിട്ടതെന്നും ജുനൈദ് പറഞ്ഞു.

ഗ്രാമസഭയുടെ പ്രാധാന്യവും പ്രസക്തിയും വിളിച്ചുണർ ത്തുന്ന മിഥുൻ മുണ്ടക്കൽ അവതരിപ്പിച്ച സ്കിറ്റും അംഗങ്ങൾക്ക് വേറിട്ട അനുഭവവും സന്ദേശവും സമ്മാനിച്ചു.

വയനാട് ജില്ലാ പഞ്ചായത്ത്‌ ആസൂത്രണ സമിതി ഉപാധ്യക്ഷൻ മംഗലശ്ശേരി നാരായണൻ,മജീഷ് കെ തുടങ്ങിയവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here