Home Uncategorized പഴശ്ശി നഗർ സാംസ്കാരിക നിലയം ഉദ്ഘാടനം ചെയ്തു

പഴശ്ശി നഗർ സാംസ്കാരിക നിലയം ഉദ്ഘാടനം ചെയ്തു

0
പഴശ്ശി നഗർ സാംസ്കാരിക നിലയം ഉദ്ഘാടനം ചെയ്തു

മാനന്തവാടി : എടവക പഞ്ചായത്തിലെ പഴശ്ശി നഗറിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 30 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച സാംസ്കാരിക നിലയത്തിന്റെ ഉദ്ഘാടനം
മന്ത്രി ഓ.ആർ കേളു നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി അധ്യക്ഷത വഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി. വിജോൾ, എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അഹമ്മദ് കുട്ടി ബ്രാൻ , വൈസ് പ്രസിഡൻ്റ് ഗിരിജ സുധാകരൻ,
ജില്ലാ പഞ്ചായത്ത് അംഗം കെ.വിജയൻ,എടവക ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിനോദ് തോട്ടത്തിൽ അംഗളായ ടി.സി.സുജാത, ലിസി ജോൺ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അസി. എക്സി. എൻജിനിയർ ദ്വരൈ സ്വാമി, എച്ച്.ബി. പ്രദീപ്, കെ.ആർ. ജയപ്രകാശ്, പുനത്തിൽ രാജൻ, പി.വി. സമദ് എന്നിവർ പ്രസംഗിച്ചു.സ്വാഗത സംഘം ചെയർമാൻ പി.കാദർ സ്വാഗതവും വൈസ് ചെയർമാൻ കെ.എം. ഷിനോജ് നന്ദിയും പറഞ്ഞു. കവി സാദിർ തലപ്പുഴയുടെ പ്രഭാഷണം, കലാ സന്ധ്യ, പായസ വിതരണം എന്നിവയും നടന്നു.

LEAVE A REPLY

Please enter your comment!
Please enter your name here