Home Uncategorized ഗാസയിൽ യുഎസിന്റെ വെടിനിർത്തൽ കരാർ അം​ഗീകരിച്ച് ഇസ്രയേൽ; വഴങ്ങിയില്ലെങ്കിൽ സമ്പൂർണ്ണ നാശമെന്ന് ഹമാസിന് മുന്നറിയിപ്പ്

ഗാസയിൽ യുഎസിന്റെ വെടിനിർത്തൽ കരാർ അം​ഗീകരിച്ച് ഇസ്രയേൽ; വഴങ്ങിയില്ലെങ്കിൽ സമ്പൂർണ്ണ നാശമെന്ന് ഹമാസിന് മുന്നറിയിപ്പ്

0
ഗാസയിൽ യുഎസിന്റെ വെടിനിർത്തൽ കരാർ അം​ഗീകരിച്ച് ഇസ്രയേൽ; വഴങ്ങിയില്ലെങ്കിൽ സമ്പൂർണ്ണ നാശമെന്ന് ഹമാസിന് മുന്നറിയിപ്പ്

വാഷിങ്ടൺ: ഗാസയിൽ വെടിനിർത്തൽ നടപ്പാക്കാൻ അമേരിക്ക മുന്നോട്ടുവെച്ച പുതിയ നിർദേശം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അംഗീകരിച്ചു. യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫാണ് പുതിയ നിർദേശം നെതന്യാഹുവിന് മുന്നിൽ വെച്ചത്. ഇരുപതുമാസത്തോളമായി രക്തരൂഷിതയുദ്ധം നടക്കുന്ന ഗാസയിൽ 60 ദിവസത്തെ വെടിനിർത്തലാണ് കരാറിൽ ലക്ഷ്യമിടുന്നത്. കരാർ അംഗീകരിച്ചില്ലെങ്കിൽ ‘സമ്പൂർണ്ണ നാശം നേരിടേണ്ടിവരുമെന്ന്’ ഹമാസിന് ഇസ്രായേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ് (Israel Katz ) മുന്നറിയിപ്പ് നൽകി.

യുഎസിന്റെ താത്കാലിക വെടിനിർത്തൽ-ബന്ദിമോചന നിർദേശവുമായി ഇസ്രയേൽ സർക്കാർ മുന്നോട്ടുപോവുകയാണെന്ന് വ്യാഴാഴ്ച ബന്ദികളുടെ കുടുംബാംഗങ്ങൾക്ക് നെതന്യാഹു ഉറപ്പുനൽകി. 60 ദിവസത്തെ വെടിനിർത്തലിന് പകരമായി രണ്ട് ഘട്ടങ്ങളായി 10 ഇസ്രായേലി ബന്ദികളെയും 18 മൃതദേഹങ്ങളെയും മോചിപ്പിക്കാനും 1,236 പലസ്തീൻ തടവുകാരെയും 180 പലസ്തീൻ മൃതദേഹങ്ങൾക്കൊപ്പം മോചിപ്പിക്കാനും നിർദ്ദേശത്തിൽ വ്യവസ്ഥയുണ്ട്. അമേരിക്ക മുന്നോട്ടുവെച്ച നിർദേശങ്ങൾ പലസ്തീൻ അനുകൂല സംഘടനയായ ഹമാസിന് കൈമാറിയിട്ടുണ്ട്. ഈ നിർദേശങ്ങൾ പരിശോധിച്ചു വരികയാണെന്നാണ് ഹമാസ് വൃത്തങ്ങൾ പ്രതികരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here