Home Uncategorized പന്തിന്റെ സെഞ്ച്വറി ഏറ്റില്ല, ലഖ്‌നൗവിന്റെ കൂറ്റന്‍ സ്‌കോര്‍ മറികടന്ന് ആര്‍സിബി; ആറുവിക്കറ്റ് ജയം

പന്തിന്റെ സെഞ്ച്വറി ഏറ്റില്ല, ലഖ്‌നൗവിന്റെ കൂറ്റന്‍ സ്‌കോര്‍ മറികടന്ന് ആര്‍സിബി; ആറുവിക്കറ്റ് ജയം

0
പന്തിന്റെ സെഞ്ച്വറി ഏറ്റില്ല, ലഖ്‌നൗവിന്റെ കൂറ്റന്‍ സ്‌കോര്‍ മറികടന്ന് ആര്‍സിബി; ആറുവിക്കറ്റ് ജയം

ലഖ്നൗ: ഐപിഎല്ലിലെ(ipl) അവസാനമത്സരത്തില്‍ റോയല്‍ ചാലഞ്ചേഴ്സിന് തകര്‍പ്പന്‍ ജയം. ലഖ്‌നൗ മുന്നോട്ടുവെച്ച 228 റണ്‍സ് എന്ന വിജയലക്ഷ്യം 18.4 ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് മറികടക്കുകയായിരുന്നു. ഇതോടെ ആര്‍സിബി ഒന്നാം ക്വാളിഫയറിനു യോഗ്യതയുറപ്പാക്കി. സീസണിലെ ഒന്‍പതാം വിജയത്തോടെ 19 പോയിന്റുമായി ബംഗളൂരു രണ്ടാം സ്ഥാനത്തെത്തി. മെയ് 29ന് നടക്കുന്ന ക്വാളിഫയറില്‍ പഞ്ചാബ് കിങ്‌സാണ് ആര്‍സിബിയുടെ എതിരാളി.

ബംഗളൂരുവിനായി ക്യാപ്റ്റന്‍ ജിതേഷ് ശര്‍മയും വിരാട് കോഹ്‌ലിയും അര്‍ധ സെഞ്ചറി നേടി. 33 പന്തുകള്‍ നേരിട്ട ജിതേഷ് ശര്‍മ 85 റണ്‍സെടുത്തു പുറത്താകാതെനിന്നു. 30 പന്തില്‍ വിരാട് കോലി 54 റണ്‍സെടുത്തു. മയങ്ക് അഗര്‍വാളും (23 പന്തില്‍ 41) തിളങ്ങി. സ്‌കോര്‍ 123 ല്‍ നില്‍ക്കെ കോഹ്‌ലിയെ ആവേശ് ഖാന്‍ ആയുഷ് ബദോനിയുടെ കൈകളിലെത്തിച്ചു. മധ്യനിരയില്‍ മയങ്ക് അഗര്‍വാളും ക്യാപ്റ്റന്‍ ജിതേഷ് ശര്‍മയും ചേര്‍ന്നതോടെ ബംഗളൂരുവിന് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. എട്ടു പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ബംഗളൂരു വിജയ റണ്‍സ് കുറിച്ചത്.

നേരത്തെ ഋഷഭ് പന്തിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് ലഖ്‌നൗവിന് കൂറ്റന്‍ സ്‌കോര്‍ നേടി കൊടുത്തത്. 55 പന്തില്‍ നിന്ന് സെഞ്ച്വറി നേടിയ പന്ത് 61 ബോളില്‍ നിന്ന് പുറത്താകാതെ 118 റണ്‍സ് നേടി. എട്ട് സിക്സുകളും 11 ഫോറുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്.

LEAVE A REPLY

Please enter your comment!
Please enter your name here