Home Uncategorized ക്ലാസ്സിൽ നിന്ന് മുങ്ങരുത്, വിസ റദ്ദാക്കും ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പുമായി യു എസ് എംബസി

ക്ലാസ്സിൽ നിന്ന് മുങ്ങരുത്, വിസ റദ്ദാക്കും ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പുമായി യു എസ് എംബസി

0
ക്ലാസ്സിൽ നിന്ന് മുങ്ങരുത്, വിസ റദ്ദാക്കും ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പുമായി യു എസ് എംബസി

ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുൾപ്പടെയുള്ള രാജ്യാന്തര വിദ്യാർത്ഥികൾക്ക് കർശനമായ മുന്നറിയിപ്പുമായി അമേരിക്ക. വിദ്യാർത്ഥി വിസയുടെ നിബന്ധനകൾ കർശനമായി പാലിക്കണമെന്ന് യു എസ് ആവശ്യപ്പെട്ടു. വിസ വ്യവസ്ഥകൾ ലംഘിക്കുന്ന വിദ്യാർത്ഥികൾക്ക് ഉടനടി വിസ റദ്ദാക്കൽ, ഭാവിയിലെ യുഎസ് വിസകൾക്ക് (US Visa)യോഗ്യതയില്ലായ്മ എന്നിവ ഉൾപ്പെടെയുള്ള പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ന്യൂഡൽഹിയിലെ യുഎസ് എംബസി മുന്നറിയിപ്പ് നൽകി.

“എല്ലായ്‌പ്പോഴും നിങ്ങളുടെ വിസയുടെ നിബന്ധനകൾ പാലിക്കുകയും പ്രശ്‌നങ്ങൾ ഒഴിവാക്കാൻ നിങ്ങളുടെ വിദ്യാർത്ഥി പദവി നിലനിർത്തുകയും ചെയ്യുക,” എംബസി ചൊവ്വാഴ്ച പുറത്തിറക്കിയ അറിയിപ്പിൽ പറഞ്ഞു.

“നിങ്ങൾ പഠനം ഉപേക്ഷിക്കുകയോ, ക്ലാസുകൾ ഒഴിവാക്കുകയോ, അല്ലെങ്കിൽ നിങ്ങൾ പഠിക്കുന്ന സ്ഥാപനത്തിനെ അറിയിക്കാതെ പഠന പരിപാടി ഉപേക്ഷിക്കുകയോ ചെയ്താൽ, നിങ്ങളുടെ വിദ്യാർത്ഥി വിസ റദ്ദാക്കപ്പെടാം, ഭാവിയിലെ യുഎസ് വിസകൾക്കുള്ള യോഗ്യത നിങ്ങൾക്ക് നഷ്ടപ്പെട്ടേക്കാം,” അറിയിപ്പിൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here