Home Uncategorized ‘സമയമാവുന്നതല്ലേയുള്ളൂ, മത്സരിക്കുന്ന കാര്യം അപ്പോള്‍ പറയാം’; കുഞ്ഞാലിക്കുട്ടിയുമായി കൂടിക്കാഴ്ച നടത്തി അന്‍വര്‍

‘സമയമാവുന്നതല്ലേയുള്ളൂ, മത്സരിക്കുന്ന കാര്യം അപ്പോള്‍ പറയാം’; കുഞ്ഞാലിക്കുട്ടിയുമായി കൂടിക്കാഴ്ച നടത്തി അന്‍വര്‍

0
‘സമയമാവുന്നതല്ലേയുള്ളൂ, മത്സരിക്കുന്ന കാര്യം അപ്പോള്‍ പറയാം’; കുഞ്ഞാലിക്കുട്ടിയുമായി കൂടിക്കാഴ്ച നടത്തി അന്‍വര്‍

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന് പറയാന്‍ സമയമാവുന്നതേയുള്ളൂവെന്ന് പിവി അന്‍വര്‍. മത്സരിക്കുന്നുണ്ടോ ഇല്ലയോ എന്നൊന്നും ഇപ്പോള്‍ പറയുന്നില്ല. നിലമ്പൂര്‍ കോണ്‍ഗ്രസിന്റെ സീറ്റാണ്, അവര്‍ പറയട്ടെയെന്ന് പി വി അന്‍വര്‍ ( P V Anvar ) പറഞ്ഞു. കോണ്‍ഗ്രസാണ് തീരുമാനമെടുക്കേണ്ടത്. മുമ്പും സ്വന്തം കാലിലാണ് നിന്നത്. ഇപ്പോഴും സ്വന്തം കാലിലാണ് നില്‍ക്കുന്നതെന്നും അന്‍വര്‍ കൂട്ടിച്ചേർത്തു. മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വ്യക്തിപരമായി താനെടുത്ത രാഷ്ട്രീയ നിലപാടുകളോട് വളരെ സൗഹാര്‍ദ്ദപരമായ നിലപാട് സ്വീകരിച്ചവരാണ് മുസ്ലിം ലീഗ് പാര്‍ട്ടിയും അതിന്റെ നേതൃത്വവും. ആ നിലയ്ക്ക് ഇപ്പോഴുണ്ടായിരിക്കുന്ന കോംപ്ലിക്കേഷന്‍സ് കുഞ്ഞാലിക്കുട്ടിയെ ധരിപ്പിക്കാനുള്ള ധാര്‍മ്മിക ഉത്തരവാദിത്തം തനിക്കുണ്ട്. അത് അദ്ദേഹത്തെ ധരിപ്പിച്ചിട്ടുണ്ട്. യുഡിഎഫ് നേതൃത്വത്തിന്റെ ഭാഗമാണ് മുസ്ലിം ലീഗ്. അതിന്റെ ഭാഗമായാണ് കണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here