Home Uncategorized മഴക്കെടുതി: ജില്ലയില്‍ മൂന്ന് ക്യാമ്പുകളിലായി 48 പേര്‍

മഴക്കെടുതി: ജില്ലയില്‍ മൂന്ന് ക്യാമ്പുകളിലായി 48 പേര്‍

0
മഴക്കെടുതി: ജില്ലയില്‍ മൂന്ന് ക്യാമ്പുകളിലായി 48 പേര്‍

ജില്ലയില്‍ മഴ കനത്തതിനെ തുടര്‍ന്ന് മൂന്ന് ദുരിതാശ്വാസ ക്യാമ്പുകളിലായി 48 പേരെ മാറ്റിപ്പാര്‍പ്പിച്ചു. സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ നെന്മേനി, നൂല്‍പ്പുഴ വില്ലേജ് പരിധിയിലെ ഉന്നതികളില്‍ താമസിക്കുന്നവരെയാണ് ക്യാമ്പുകളിലേക്ക് മാറ്റിയത്. പാമ്പുംകുനി ഉന്നതിയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നെന്മേനി കോളിയാടി എയുപിഎസ് സ്‌കൂളില്‍ ആരംഭിച്ച ക്യാമ്പില്‍ അഞ്ച് പുരുഷന്മാരും അഞ്ച് സ്ത്രീകളും (1 ഗര്‍ഭിണി) മൂന്ന് കുട്ടികളുമുണ്ട്. ചീരാല്‍ വെള്ളച്ചാല്‍ ഉന്നതിയില്‍ വെള്ളം കയറാന്‍ സാധ്യതയുള്ളതിനാല്‍ ഏഴ് കുടുംബങ്ങളെ കല്ലിങ്കര എയുപി സ്‌കൂളിലേക്കും മാറ്റി. ക്യാമ്പില്‍ ഏഴു പുരുഷന്മാരും അഞ്ചു സ്ത്രീകളും ആറ് കുട്ടികളുമാണുള്ളത്. നൂല്‍പ്പുഴ പുഴങ്കുനി ഉന്നതിയിലെ ഏഴ് കുടുംബങ്ങളെ കല്ലൂര്‍ ജിഎച്ച്എസ് സ്‌കൂളില്‍ ആരംഭിച്ച ക്യാമ്പിലേക്ക് മാറ്റി. മൂന്നു പുരുഷന്മാരും അഞ്ചു സ്ത്രീകളും ഒന്‍പത് കുട്ടികളും ക്യാമ്പിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here