Home Uncategorized രൂപയുടെ മൂല്യം വീണ്ടും ഉയര്‍ന്നു, 16 പൈസയുടെ നേട്ടം; ഐടി ഓഹരികള്‍ ‘റെഡില്‍’

രൂപയുടെ മൂല്യം വീണ്ടും ഉയര്‍ന്നു, 16 പൈസയുടെ നേട്ടം; ഐടി ഓഹരികള്‍ ‘റെഡില്‍’

0
രൂപയുടെ മൂല്യം വീണ്ടും ഉയര്‍ന്നു, 16 പൈസയുടെ നേട്ടം; ഐടി ഓഹരികള്‍ ‘റെഡില്‍’

ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നു. വ്യാപാരത്തിന്റെ തുടക്കത്തില്‍ 16 പൈസയോടെ നേട്ടത്തോടെ 85.41 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. ഓഹരി വിപണിയില്‍ വിദേശനിക്ഷേപ ഒഴുക്ക് തുടരുന്നതും അസംസ്‌കൃത എണ്ണ വില ഉയരുന്നതും അടക്കമുള്ള ഘടകങ്ങളാണ് രൂപയുടെ മൂല്യത്തെ സ്വാധീനിക്കുന്നത്.

വെള്ളിയാഴ്ച മൂന്ന് പൈസയുടെ നഷ്ടത്തോടെ 85.57 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. തുടര്‍ന്ന് ഇന്ന് മൂല്യം ഉയരുകയായിരുന്നു. അതിനിടെ ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ ഓഹരി വിപണിയില്‍ കാര്യമായ ചലനമില്ല. ഏറിയും കുറഞ്ഞുമാണ് സെന്‍സെക്‌സിലും നിഫ്റ്റിയിലും വ്യാപാരം തുടരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here