Home Uncategorized ഇന്ത്യയ്ക്ക് പിന്നാലെ അന്താരാഷ്ട്ര ദൗത്യസംഘത്തെ നിയോഗിച്ച് പാകിസ്ഥാനും; ബിലാവല്‍ ഭൂട്ടോ നയിക്കും

ഇന്ത്യയ്ക്ക് പിന്നാലെ അന്താരാഷ്ട്ര ദൗത്യസംഘത്തെ നിയോഗിച്ച് പാകിസ്ഥാനും; ബിലാവല്‍ ഭൂട്ടോ നയിക്കും

0
ഇന്ത്യയ്ക്ക് പിന്നാലെ അന്താരാഷ്ട്ര ദൗത്യസംഘത്തെ നിയോഗിച്ച് പാകിസ്ഥാനും; ബിലാവല്‍ ഭൂട്ടോ നയിക്കും

ഇസ്ലാമാബാദ്: ഭീകരതക്കെതിരായ നടപടിയില്‍ പിന്തുണ ഉറപ്പാക്കാന്‍ വിദേശ രാജ്യങ്ങളിലേക്ക് സര്‍വകക്ഷി സംഘത്തെ അയക്കുന്ന ഇന്ത്യയ്ക്ക് ബദലായി അന്താരാഷ്ട്ര സമാധാന ദൗത്യ സംഘത്തെ നിയോഗിച്ച് പാകിസ്ഥാന്‍. പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) ചെയര്‍മാനും മുന്‍ വിദേശകാര്യ മന്ത്രിയുമായ ബിലാവല്‍ ഭൂട്ടോ സര്‍ദാരിയാണ് സംഘത്തിന് നേതൃത്വം നല്‍കുക.

ഓപ്പറേഷന്‍ സിന്ദൂരിനുശേഷം ആഗോള നയതന്ത്ര പ്രവര്‍ത്തനത്തിനായി ഇന്ത്യ ഏഴംഗ സംഘത്തെ പ്രഖ്യാപിച്ചതിന് മണിക്കൂറുകള്‍ക്കകമാണ് പാകിസ്ഥാന്റെ നടപടി. വിഷയത്തില്‍ പാകിസ്ഥാന്റെ നിലപാട് ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുകയാണ് സംഘത്തിന്റെ ചുമതല. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫാണ് ബിലാവലിനെ നിയോഗിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here