പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ പഞ്ചായത്തിലെ മാന്തോട്ടം അരമ്പറ്റക്കുന്ന് റോഡ് വെണ്ണിയോട് ഉപകനാലിന് വേണ്ടി മുറിച്ച് മാറ്റിയത് പുനസ്ഥാപിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രദേശവാസികളുടെ നേതൃത്വത്തില്‍ ആക്ഷന്‍ കമ്മിറ്റി പടിഞ്ഞാറത്തറ ജലസേചന വകുപ്പ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ധര്‍ണ്ണ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.കെ അബ്ദുള്‍റഹ്മാന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കെ.എം ജോസഫ് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു.
കണ്‍വീനര്‍ ടി. സോമനാഥന്‍ സ്വാഗതം പറഞ്ഞു. വാര്‍ഡ് മെമ്പര്‍ പി.എ ജോസ്, പി.കെ വര്‍ഗ്ഗീസ്, ജോണി നന്നാട്ട്, കുറുമ്പാല പള്ളി വികാരി ഫാദര്‍ ജോജോ കുടക്കച്ചിറ, കെ.എം ജോര്‍ജ്, വിജെ കുഞ്ഞുമോഹന്‍, ബിജോയ് രജിത, ലീല ചാത്തുക്കുട്ടി, ബെന്നി പടപ്പനാനി, എം.ഒ ജോസഫ്, എം.പി തോമസ്, ആശലത, കെ.ജെ ജോസ്, ഷീനു, കെ.എ ജോസ്, എന്നിവര്‍ പ്രസംഗിച്ചു.