Home Uncategorized വനം വകുപ്പിന്റെ കര്‍ഷകദ്രോഹ നടപടികള്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ്

വനം വകുപ്പിന്റെ കര്‍ഷകദ്രോഹ നടപടികള്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ്

0
വനം വകുപ്പിന്റെ കര്‍ഷകദ്രോഹ നടപടികള്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ്

മാനന്തവാടി: വനംവകുപ്പിന്റെ കര്‍ഷക ദ്രോഹ നടപടികള്‍ അനുവദിക്കില്ലെന്ന് തലപ്പുഴ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തവിഞ്ഞാല്‍ പഞ്ചായത്തിലെ ബേഗൂര്‍ റെയ്ഞ്ചിലെ തവിഞ്ഞാല്‍ സ്‌റ്റേഷന്‍ പരിധിയില്‍ സ്ഥലം ഇഎഫ്എല്‍ ആയി നോട്ടിഫൈ ചെയ്യുകയും ആയത് സര്‍വ്വേ നടത്തി കല്ലിട്ട് വേര്‍തിരിക്കും ചെയ്തിരുന്നു. എന്നാല്‍ ഈ സ്ഥലത്ത് സ്ഥലം കുറവ് കാണുന്നു എന്നു പറഞ്ഞ് വനത്തിനോട്
ചേര്‍ന്നു കിടക്കുന്ന കൈവശക്കാരുടെ സ്ഥലത്ത് നിന്നും പിടിച്ചെടുക്കാനുള്ള ഫോറസ്റ്റ് അധികൃതരുടെ ശ്രമം ഒരുകാലത്തും അനുവദിക്കില്ലെന്നും ഇതിന്റെ പേരില്‍ വിവിധ കര്‍ഷകര്‍ക്ക് എന്‍ഒസി നല്‍കാത്ത സമീപനമാണ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
ഇതിനെതിരെ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് നേതാക്കള്‍ പറഞ്ഞു.

വന്യജീവിശല്യം രൂക്ഷമായ ഈ പ്രദേശത്ത് ഫെന്‍സിങ് അടക്കമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളും നടത്തുന്നതിന് പകരം കര്‍ഷകരില്‍ നിന്ന് അന്യായമായി സ്ഥലം ഏറ്റെടുക്കുന്ന സമീപനമാണ് ഫോറസ്റ്റിന്റെ ഭാഗത്തുണ്ടാകുന്നത് ഇത് നീതീകരിക്കാന്‍ സാധിക്കില്ല ഇതിന്റെഭാഗമായി 21 ആം തീയതി വെള്ളിയാഴ്ച
തവിഞ്ഞാല്‍ ഫോറസ്റ്റ് സ്‌റ്റേഷനിലേക്ക് ജനകീയ മാര്‍ച്ച് സംഘടിപ്പിക്കും ആവിശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍തുടര്‍സമരങ്ങള്‍ ഏറ്റെടുക്കുമെന്നുംകോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കി.

വാര്‍ത്താ സമ്മേളനത്തില്‍ എം.ജി.ബിജു, ജോസ് പാറക്കല്‍, കെ.വി. ജോണ്‍സണ്‍, അസീസ് വാളാട്, ടി.യു. ജോര്‍ജ്, ജോജര്‍ തോമസ്, ടി.യു. ജെയിംസ്, ബെറ്റി ജോര്‍ജ്, റോസ ആന്റണി എന്നിവര്‍ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here