താളൂർ : നീലഗിരി ആർട്സ് ആൻ്റ് സയൻസ് കോളേജിൽ പ്രൊഫഷണൽ ഹൈജീൻ എ സ്റ്റെപ്പ് ടുവേർഡ്സ് കോർപ്പറേറ്റ് എക്സലൻസ് എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ ഡോ. നൗഷാദ് പള്ളിയാൽ ക്ലാസ്സെടുത്തു. ഓറൽ ഹൈജീൻ , വായയിൽ വരുന്ന അസുഖങ്ങൾ .വായയിൽ വരുന്ന ക്യാൻസർ എന്നിവയെ കുറിച്ചു ക്ലാസ്സുകൾ നടത്തി. ആധുനിക ചികിൽസാ രീതികളെക്കുറിച്ചും നൂതന പഠനങ്ങളെകുറിച്ചും വിശദമായ ചർച്ചകൾ നടന്നു.കോളേജ് മാനേജിങ് ഡയറക്ടർ റാഷിദ് ഗസ്സാലി, പ്രിൻസിപ്പൽ ഡോ. ബാല , ക്യാമ്പസ് ഡയറക്ടർ സി. ഉമ്മർ, കെ. സൗമ്യ എന്നിവർ സെമിനാറിന് ആശംസകളർപ്പിച്ചു.