Home Uncategorized പെരിക്കല്ലൂർ സ്കൂളിന് ക്ഷീരസംഘം വാട്ടർ പ്യൂരിഫയർ നൽകി

പെരിക്കല്ലൂർ സ്കൂളിന് ക്ഷീരസംഘം വാട്ടർ പ്യൂരിഫയർ നൽകി

0
പെരിക്കല്ലൂർ സ്കൂളിന് ക്ഷീരസംഘം വാട്ടർ പ്യൂരിഫയർ നൽകി

പുൽപള്ളി: പെരിക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് പെരിക്കല്ലൂർ ക്ഷീര സംഘവും ഫ്രഷ് ഫീൽഡ് മാർക്കറ്റിങ് കമ്പനിയും ചേർന്ന് വാട്ടർ പ്യൂരിഫയർ സംഭാവന ചെയ്തു. വാട്ടർ പ്യൂരിഫയറിന്റെ ഉദ്ഘാടനം ക്ഷീരസംഘം പ്രസിഡൻ്റ് ബൈജി ഇ എ നിർവഹിച്ചു. പിടിഎ പ്രസിഡൻ്റ് ഗിരീഷ് കുമാർ ജി ജി അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ പി കെ വിനുരാജൻ സ്വാഗതവും പ്രധാനാധ്യാപകൻ ഷാജി പുൽപള്ളി നന്ദിയും പറഞ്ഞു. ഫ്രഷ് ഫീൽഡ് മാർക്കറ്റിങ് കമ്പനി ഡയറക്ടർ സന്തോഷ് ഭരതൻ,ക്ഷീര സംഘം സെക്രട്ടറി സവിത ചക്രപാണി, മെമ്പർ കലേഷ് പി എസ് എന്നിവർ ആശംസ അർപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here