Home Uncategorized ജില്ലയിൽ റൈസ് ക്യാമ്പയിനിന് തുടക്കമായി

ജില്ലയിൽ റൈസ് ക്യാമ്പയിനിന് തുടക്കമായി

0
ജില്ലയിൽ റൈസ് ക്യാമ്പയിനിന് തുടക്കമായി

കൽപറ്റ :നഗര-ഗ്രാമ ഭേദമന്യേ എല്ലാ സി ഡി എസ്സുകളിലെയും നിലവിലെ സ്ഥിതി വിലയിരുത്തി പോരായ്മകൾ പരിഹരിക്കാൻ ആവശ്യമായ സമഗ്രമായ പിന്തുണ നൽകി എല്ലാ സി ഡി എസ്സുകളെയും മികവിന്റെ കേന്ദ്രങ്ങൾ ആക്കുക എന്ന ഉദ്ദേശത്തോടെ സംഘടിപ്പിക്കുന്ന ‘റൈസ്’ (റീവൈറ്റലൈസിങ് ഇൻസ്റ്റിറ്റ്യൂഷൻ ആൻഡ് സ്‌ട്രെങ്തനിംഗ് എക്സല്ലെൻസ്) ക്യാമ്പയിന് ജില്ലയിൽ തുടക്കമായി. പദ്ധതിയുടെ ഭാഗമായി സി ഡി എസ്സുകളിൽ നടപ്പിലാക്കുന്ന പദ്ധതികളിൽ ഗ്രേഡിങ് നടപ്പിലാക്കും. ജില്ലാ മിഷൻ സ്റ്റാഫുകൾക്ക് നൽകിയ പരിശീലനത്തിലൂടെ ആരംഭിച്ച ക്യാമ്പയിൻ അടുത്ത ദിവസങ്ങളിലായി ജില്ലയിലെ മുഴുവൻ സി ഡി എസ്സുകളിലും നടപ്പിലാക്കും. ജില്ലാ മിഷൻ കോർഡിനേറ്റർ ബാലസുബ്രഹ്മണ്യൻ പി കെ, എ ഡി എം സി മാരായ അമീൻ കെ കെ, റജീന വി കെ, സലീന കെ എം, ജില്ലാ പ്രോഗ്രാം മാനേജർമാർ, ബ്ലോക്ക് കോർഡിനേറ്റർമാർ, അക്കൗണ്ടന്റുമാർ എന്നിവർ ആദ്യ ദിന ക്യാമ്പയിനിന്റെ ഭാഗമായി.

LEAVE A REPLY

Please enter your comment!
Please enter your name here