Home Uncategorized നിര്‍ണായക മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി; ഇന്ത്യന്‍ സ്പിന്‍ മാന്ത്രികതയില്‍ കറങ്ങിവീണ് കിവികള്‍

നിര്‍ണായക മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി; ഇന്ത്യന്‍ സ്പിന്‍ മാന്ത്രികതയില്‍ കറങ്ങിവീണ് കിവികള്‍

0
നിര്‍ണായക മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി; ഇന്ത്യന്‍ സ്പിന്‍ മാന്ത്രികതയില്‍ കറങ്ങിവീണ് കിവികള്‍

ചാമ്പ്യന്‍സ് ട്രോഫി കലാശ പോരാട്ടത്തില്‍ സ്പിന്‍ വജ്രായുധമാക്കി ഇന്ത്യ. ന്യൂസിലന്‍ഡിന്റെ നിര്‍ണായക മുന്‍നിര വിക്കറ്റുകള്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ കടപു‍ഴക്കി. 33 ഓവര്‍ പിന്നിട്ടപ്പോള്‍ നാല് വിക്കറ്റുകളാണ് കിവീസിന് നഷ്ടമായത്. 149 റണ്‍സെടുത്തിട്ടുണ്ട്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു ന്യൂസിലന്‍ഡ്. സ്കോര്‍ ബോര്‍ഡ് 57ല്‍ നില്‍ക്കെയാണ് ആദ്യ വിക്കറ്റ് നഷ്ടമായത്. 15 റണ്‍സെടുത്ത വില്‍ യംഗ് പുറത്താകുകയായിരുന്നു. യംഗിനെ വരുണ്‍ ചക്രവര്‍ത്തി പുറത്താക്കി. 29 പന്തില്‍ 37 റണ്‍സെടുത്ത രച്ചിന്‍ രവീന്ദ്രയുടെയും 14 പന്തില്‍ 11 റണ്‍സെടുത്ത കെയിന്‍ വില്യംസണിന്റെയും വിക്കറ്റുകള്‍ കുല്‍ദീപ് യാദവ് എടുത്തു. 30 ബോളില്‍ 14 റണ്‍സെടുത്ത ടോം ലഥമിന്‍റെ വിക്കറ്റ് രവീന്ദ്ര ജഡേജയും പി‍ഴുതു. സ്പിന്നര്‍മാര്‍ക്കാണ് നിലവിലെ മു‍ഴുവന്‍ വിക്കറ്റുകളും.

LEAVE A REPLY

Please enter your comment!
Please enter your name here