പനമരം: സ്കൂൾ വിദ്യാർത്ഥികളെ യാതൊരു ദയയുമില്ലാതെ തൻ്റെ കൈപിടിയിൽ ഒതുക്കാൻ ശ്രമിക്കുന്ന ലഹരിയെ യാതൊരു വിധത്തിലും തങ്ങളുടെ സമൂഹത്തിൽ തുടരാൻ അനുവദിക്കില്ല എന്ന തീരുമാനം നടപ്പാക്കാൻ വേണ്ടി പനമരം കുട്ടി പോലീസ് മെഴുകുതിരി കൊളുത്തി ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്ത് .ലഹരിക്കെതിരെ സന്ധിയില്ലാ സമരം തുടരുമെന്ന് സ്വയം ഓർമ്മപെടുത്തി പ്രതിജ്ഞ പ്രശസ്ത എഴുത്തുകാരനും പനമരം സ്കൂൾ മുൻ അധ്യാപകനുമായ ശ്രീ ശിവരാമൻമാസ്റ്റർ പ്രതിജ്ഞ ചൊല്ലി കൊടുത്തു. രമേഷ് കുമാർk, ഷീജ ജെയിംസ്, കമ്യൂണിറ്റി പോലീസ് ഓഫീസർസ് തുടങ്ങിയവർ പങ്കെടുത്തു.