വാളാട് റൂട്ടിൽ സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്ക് നടത്തുന്നു
മാനന്തവാടി: മാനന്തവാടി- തവിഞ്ഞാൽ വഴി വാളാടേക്ക് സർവീസ് നടത്തുന്ന
സ്വകാര്യ ബസ് ഡ്രൈവറെ ജീപ്പുകാർ മർദിച്ചു എന്നാരോപിച്ച് ഈ റൂട്ടിലോ ടുന്ന സ്വകാര്യ ബസുകൾ പണിമുടക്കി.ഈ റൂട്ടിൽ സർവീസ് നടത്തുന്ന ഭഗവാൻ ബസ് ഡ്രൈവർ കെ.ആർ പ്രശാന്തിതിനെയാണ് മർദിച്ചതായി പരാ തിയുള്ളത്.ഇദ്ധേഹം സ്വകാര്യ ആശുപത്രിയിലും പിന്നീട് മാനന്തവാടി മെഡി ക്കൽ കോളേജിലും ചികിത്സ തേടി. പാരലൽ സർവീസ് നടത്തുന്ന ജീപ്പു ഡ്രൈവർമാരും ബസ് തൊഴിലാളികളും തമ്മിൽ ഈ റൂട്ടിൽ നിരന്തരം പ്രശ് നങ്ങളുണ്ട്. ബസുകൾക്ക് മുൻപിൽ ജീപ്പുകൾ ആളുകളെ കയറ്റി പോകു ന്നത് മൂലം ബസുകൾക്ക് സാമ്പത്തിക നഷ്ടം വലിയ തോതിൽ ഉണ്ടാവുക യും സർവീസ് നിർത്തി വയ്ക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് ബസു കാരും, എന്നാൽ കാലങ്ങളായി സർവ്വീസ് നടത്തുന്ന ടാക്‌സി ജീപ്പ് സർവ്വീസി നെ ബാധിക്കുന്ന തരത്തിലാണ് സ്വകാര്യ ബസ് സർവ്വീസെന്നും ടാക്സി തൊഴി ലാളികൾക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ടാക്‌സി ഡ്രൈവർമാർ പറഞ്ഞു.